ഖത്തർ എയർവേസിൽ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധം

ഖത്തർ എയർവേ​സിൽ മടങ്ങുന്ന ഇന്ത്യക്കാർക്ക്​ യാത്രക്ക്​ മുമ്പ്​ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമാണ്​. നാട്ടിലുള്ള​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചി​െൻറ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത്​ മെഡിക്കൽ സെൻററിലും കോവിഡ്​ പരിശോധന നടത്താം. ഇന്ത്യയിലെ ഐ.സി.എം.ആർ അംഗീകൃത കോവിഡ്-19 പരിശോധന കേന്ദ്രങ്ങളുടെ പൂർണ വിവരങ്ങൾ അറിയാൻ https://www.icmr.gov.in/pdf/covid/labs/COVID_Testing_Labs_11082020.pdf എന്ന ലിങ്ക് സന്ദർശിക്കുക.

യാത്രക്ക്​ 72 മണിക്കൂറിലെ കോവിഡ്​ ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ ആണ്​ ഹാജരാക്കേണ്ടത്​. ഇതി​െൻറ ചെലവ്​ യാത്രക്കാരൻ വഹിക്കണം. സർട്ടിഫിക്കറ്റ്​ കോപ്പി, ഖത്തർ എയർവേസി​െൻറ വെബ്​സൈറ്റിൽനിന്ന്​ കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത്​ എന്നിവ ഇല്ലാത്തവർക്ക്​ യാത്രചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസ്സിന്​ താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

കേരളത്തിലെ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങൾ

1. നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഫീൽഡ് യൂനിറ്റ് - ആലപ്പുഴ

2. ഗവ. മെഡിക്കൽ കോളജ് - തിരുവനന്തപുരം

3. ഗവ. മെഡിക്കൽ കോളജ് - കോഴിക്കോട്

4. ഗവ. മെഡിക്കൽ കോളജ് - തൃശൂർ

5. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി - തിരുവനന്തപുരം

6. ശ്രീചിത്ര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്​ - തിരുവനന്തപുരം

7. സ്​റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി - തിരുവനന്തപുരം

8. ഇൻറർ യൂനിവേഴ്സിറ്റി -കോട്ടയം

9. മലബാർ കാൻസർ സെൻറർ - തലശ്ശേരി

10. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള - പെരിയെ, കാസർകോട്​

11. ഗവ. മെഡിക്കൽ കോളജ് - എറണാകുളം

12. ഗവ. മെഡിക്കൽ കോളജ് - മഞ്ചേരി

13. ഗവ. മെഡിക്കൽ കോളജ് - കൊല്ലം

14. ഗവ. മെഡിക്കൽ കോളജ് - കണ്ണൂർ

15. ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓപ് സയൻസ്​ എജുക്കേഷൻ ആൻഡ് റിസർച്​ - തിരുവനന്തപുരം

16. ഗവ. മെഡിക്കൽ കോളജ് - പാലക്കാട്

17. ഗവ. ടി ഡി മെഡിക്കൽ കോളജ് - ആലപ്പുഴ

18. ഗവ. മെഡിക്കൽ കോളജ് ആശുപത്രി - കൊല്ലം

19. ഡിസ്​ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി - വയനാട്

സ്വകാര്യ സ്​ഥാപനങ്ങൾ

1. ഡി.ഡി.ആർ.സി.എസ്​.ആർ.എൽ ഡയഗ്​നോസ്​റ്റിക് ൈപ്രവറ്റ് ലിമിറ്റഡ്- പനമ്പിള്ളി നഗർ, എറണാകുളം

2. മിംസ്​ ലാബ് സർവിസസ്​ - ഗോവിന്ദാപുരം, കോഴിക്കോട്

3. ലാബ് സർവിസ്​ ഫോർ അമൃത ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്​ ആൻഡ് റിസർച് സെൻറർ, എ.ഐ.എം.എസ്​ - പോണെക്കര, കൊച്ചി

4. ഡെയിൻ ഡയഗ്​നോസ്​റ്റിക്സ്​ ൈപ്രവറ്റ് ലിമിറ്റഡ്, 18/757 - ആർ.സി റോഡ്, പാലക്കാട്

5. മെഡിവിഷൻ സ്​കാൻ ആൻഡ് ഡയഗ്​നോസ്​റ്റിക് റിസർച് സെൻറർ ൈപ്രവറ്റ് ലിമിറ്റഡ് - ശ്രീകണ്ഠത്ത് റോഡ്, കൊച്ചി

6. എം.വി.ആർ കാൻസർ സെൻറർ ആൻഡ് റിസർച് ഇൻസ്​റ്റിറ്റ്യൂട്ട്, സി പി 1/516 ബി സി - കോഴിക്കോട്

7.അസ ഡയഗ്​നോസ്​റ്റിക് സെൻറർ - സ്​റ്റേഡിയം പുതിയറ റോഡ്, കോഴിക്കോട്

8. ന്യൂബെർഗ് ഡയഗ്​നോസ്​റ്റിക്സ്​ ൈപ്രവറ്റ് ലിമിറ്റഡ് - തൊംബ്ര ആർക്കേഡ്, എറണാകുളം

9. ജീവ സ്​പെഷാലിറ്റി ലാബ് - ജൂബിലി മിഷൻ മെഡിക്കൽ കോളജ്, തൃശൂർ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.