ദോഹ: ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ വിളംബരമായി ദർബ് അസ്സാഇക്ക് ഡിസംബർ 10ന് തുടക്കമാകും. ഉം സലാൽമുഹമ്മദിലെ സ്ഥിരം വേദിയിൽ വിവിധ പരിപാടികളോടെ തുടക്കം കുറിക്കുന്ന ദേശീയ ദിനാഘോഷം ഡിസംബർ 18 വരെ നീണ്ടു നിൽക്കും. സാംസ്കാരിക മന്ത്രാലയം നേതൃത്വത്തിലാണ് പരമ്പരാഗത സാംസ്കാരിക പരിപാടികളുമായി ദർബ് അസ്സാഇ അരങ്ങേറുന്നത്. ദിവസവും വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെ നീളുന്നതായിരുന്നു ചടങ്ങുകൾ. ഒന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്ഥിരം വേദി തയാറാക്കിയത്.
ദേശീയ ദിനാഘോഷത്തിന്റെ തുടക്കമായി എല്ലാ വർഷവും ഡിസംബർ ആദ്യം തന്നെ കൊടിയേറുന്ന ദർബ് അസ്സാഇ കഴിഞ്ഞ വർഷം മുതലാണ് ഉം സലാലിലെ സ്ഥിരം വേദിയിലേക്ക് മാറിയത്. കഴിഞ്ഞ വർഷം ലോകകപ്പ് വേളയിൽ പതിനായിരങ്ങളെയാണ് ഓരോ ദിവസവും വരവേറ്റത്. രാജ്യത്തിന്റെ പാരമ്പര്യങ്ങളെല്ലാം പുതുതലമുറക്കും, സന്ദർശകർക്കും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങളാണ് സവിശേഷത. കുതിരയോട്ടം, ഒട്ടകസവാരി, ഫാൽകൺ പ്രദർശനം, കടലോര കലാ പ്രദർശനം തുടങ്ങി അറബ് പൈതൃകങ്ങൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളാണ് ദർബ് അസ്സാഇ ആഘോഷങ്ങളെ എന്നും ആകർഷകമാക്കി മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.