ദോഹ: പൊതുനികുതി വിഭാഗത്തിൽ സേവനങ്ങൾ എളുപ്പവും സാങ്കേതികവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ). ‘ദരീബ’ എന്നപേരിലാണ് ടാക്സ് അതോറിറ്റിയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുഴുസമയം ലഭ്യമാക്കുന്നതിനുമായി ആപ്പ് തയാറാക്കിയത്.
നികുതി വിഭാഗത്തിൽ സേവനങ്ങൾ ലളിതമായും വേഗത്തിലും ലഭ്യമാക്കുന്നതിൽ ആപ്പിന്റെ വരവ് ശ്രദ്ധേയമാകുമെന്ന് ജി.ടി.എ പ്രസിഡന്റ് അഹമ്മദ് ബിൻ ഈസ അൽ മുഹന്നതി പറഞ്ഞു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ മലക്കിയുടെയും മറ്റ് നിരവധി ജി.ടി.എ ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
ഐ.ഒ.എസിലും ആൻഡ്രോയിഡിലും ആപ്ലിക്കേഷൻ ലഭ്യമാണ്.
കമ്പനികൾക്കുള്ള ടാക്സ് റിട്ടേൺ സമർപ്പിക്കൽ, പേമെന്റ്, കേടായതോ നഷ്ടപ്പെട്ടതോ ആയ എക്സൈസ് സാധനങ്ങൾക്കുള്ള റീഫണ്ട് അഭ്യർഥന, ഇന്റർമീഡിയറ്റ് എക്സൈസ് റീഫണ്ട്, തവണകൾക്കായുള്ള അഭ്യർഥനകൾ, നിയമവിരുദ്ധമായി പിരിച്ചെടുത്ത തുകകൾ തിരിച്ചടക്കൽ, സാമ്പത്തിക പിഴകളിൽനിന്ന് ഒഴിവാക്കൽ, നികുതി റസിഡൻസ് സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയ സേവനങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.