ദോഹ: അമേരിക്കൻ ഉൽപന്നങ്ങളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും വിപുലമായ ശേഖരവുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഡിസ്കവർ അമേരിക്ക 2021' ഫെസ്റ്റിവലിന് തുടക്കമായി. ഖത്തറിലെ അമേരിക്കൻ എംബസി, അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന ഫെസ്റ്റിവൽ എംബസി ഷർഷെ ദഫേ നതാലി എ. ബേക്കർ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റിെൻറ അബു സിദ്രമാളിലായിരുന്നു ഉദ്ഘാടനം.
ചടങ്ങിൽ യു.എസ് കമേഴ്സ്യൽ സർവിസ്, അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ്, യു.എസ്.ഡി.എ കാർഷിക വിഭാഗം ഓഫിസ്, അമേരിക്കൻ വിമൻസ് അസോസിയേഷൻ, ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, വിവിധ ഉേദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഖത്തറിലുള്ള അമേരിക്കക്കാർക്കും ഖത്തർ പൗരന്മാർക്കും മറ്റു വിദേശികൾക്കും ഏറ്റവും മികച്ച ഷോപ്പിങ് അനുഭവമാവും ഡിസ്കവർ അമേരിക്ക ഫെസ്റ്റിവൽ എന്ന് നതാലി എ. ബേക്കർ പറഞ്ഞു. അമേരിക്കൻ ബ്രാൻഡ് ഉൽപന്നങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും പരിചയംകൂടിയാവുമെന്നും അവർ പറഞ്ഞു. ബിസിനസിലും ഗുണനിലവാരമുള്ള ഉൽപന്നങ്ങളിലും പതിറ്റാണ്ടുകളായി ഗണ്യമായ വളർച്ച രേഖപ്പെടുത്തുന്ന ലുലു, അമേരിക്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതായി ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ന്യൂജഴ്സിയിൽ ഇതിനകം കയറ്റുമതി വിതരണകേന്ദ്രം ആരംഭിച്ചു, ലോസ് ആഞ്ജലസിലെ ക്വാളിറ്റി കൺട്രോൾ ഓഫിസ് വൈകാതെ പ്രവർത്തനം ആരംഭിക്കും. കൂടുതൽ കേന്ദ്രങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് -അദ്ദേഹം പറഞ്ഞു. നവംബർ 21ന് ആരംഭിച്ച ഡിസ്കവർ അമേരിക്ക ഫെസ്റ്റിവൽ 27 വരെ ഖത്തറിലെ മുഴുവൻ ലുലു സ്റ്റോറുകളിലും തുടരും. 100 പുതിയ ഉൽപന്നങ്ങൾ ഉൾപ്പെെട 4000 അമേരിക്കൻ ഉൽപന്നങ്ങളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.