ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദോഹ ഭവൻസ് പബ്ലിക് സ്കൂളിന് തുടർച്ചയായി ഏഴാം വർഷവും നൂറു മേനി വിജയം. 110 വിദ്യാർഥികളിൽ 42 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 98.8 ശതമാനം മാർക്ക് സ്വന്തമാക്കിയ വേദ മാഹാദേവൻ ആണ് സ്കൂൾ ടോപ്പർ. ഹർഷി ഭവേഷ് മോഡി 98.6 ശതമാനവും, ദീപയാൻ മുഖർജി 97.8 ശതമാനവും മാർക്ക് നേടി. ഒമ്പത് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എവൺ ഗ്രേഡ് സ്വന്തമാക്കി. 84 ശതമാനം പേരും ഡിസ്റ്റിങ്ഷനോടെ പാസായി. വിദ്യാർഥികയെും സ്കൂൾ അധ്യാപകരെയും ചെയർമാൻ ജെ.കെ മേനോൻ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അഞ്ജന മേനോൻ, പ്രിൻസിപ്പാൾ എം. ഫിലിപ്പ്, വൈസ് പ്രിൻസിപ്പാൾ ധർമരാജ് കുമാർ എന്നിവർ അഭിനനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.