ദോഹ: ദോഹ മെട്രോയുടെ ആദ്യഘട്ട ഒാട്ടം തുടങ്ങി. യാത്ര ചെയ്യണമെങ്കിൽ ട്രാവൽ കാർഡ് നിർബന്ധം. മൂന്ന് വ്യത്യസ്ത വിഭാഗം ഉള്ളതിനാല്‍ ഓരോ വിഭാഗത്തിലും അതിന് അനുയോജ്യമായ കാര്‍ഡ് തന്നെ വേണം. മെട്രോ സ്റ്റേഷനുകളിലെ സെല്‍ഫ് സര്‍വീസ് ട്രാവല്‍ കാര്‍ഡ് വെന്‍ഡിങ് മെഷീനിലൂടെ(ടിവിഎം) ഇൗ കാര്‍ഡ് എടുക്കാം. അല്‍ ഖസാര്‍ മുതല്‍ അല്‍ വക്റ വരെ ഒരു യാത്രക്ക് രണ്ട് റിയാലാണ് നിരക്ക്. എന്നാല്‍ ഒരു ദിവസം മുഴുവന്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ ആറ് റിയാല്‍ മതി.
യാത്രക്ക് മൂന്നുതരം കാർഡുകൾ
ലിമിറ്റഡ് യൂസ്, സ്റ്റാന്‍ഡേര്‍ഡ് , ഗോള്‍ഡ് എന്നിങ്ങനെ മൂന്നു തരം ട്രാവല്‍ കാര്‍ഡുകളാണ് ഖത്തര്‍ റെയില്‍ പുറത്തിറക്കിയിരിക്കുന്നത്. ലിമിറ്റഡ് യൂസ് കാര്‍ഡുകള്‍ രണ്ടു തരമുണ്ട്. ഒരു യാത്രക്കു മാത്രമുള്ള രണ്ട് റിയാലി െൻറ പേപ്പര്‍ ടിക്കറ്റാണ് ഒന്ന്. ആറ് റിയാലിെൻറ ഡേ പാസ് ആണ് രണ്ടാമത്തേത്. ഡേ പാസില്‍ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. ഇൗ പാസില്‍ ഒരു യാത്രയേ നടത്തുന്നുള്ളൂവെങ്കിലും അടുത്ത ദിവസം ഉപയോഗിക്കാനാവില്ല.
സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡിന് വില 10 റിയാലാണ്. ഇത് എടിഎം കാര്‍ഡുകള്‍ പോലെ പ്ലാസ്റ്റിക് കാര്‍ഡാണ്. ഖത്ത റിലെ അല്‍ മീറ, കാരിഫോര്‍ ശാഖകളിലൂടെയാണ് സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡുകളുടെ വിതരണം. 10 റിയാല്‍ മുടക്കി കാര്‍ഡെടുത്താൽ മാത്രം പോര, മൊബൈല്‍ റീച്ചാര്‍ജിങ് പോലെ കാര്‍ഡ് നിശ്ചിത തുകക്ക് ടോപ്അപ്പ് ചെയ്യ ണം. കാര്‍ഡ് വാങ്ങുന്ന സമയത്തുതന്നെ ടോപ്അപ്പ് ചെയ്യാനാവും. അല്ലെങ്കില്‍ സ്റ്റേഷനുകളിലെ ടിവിഎമ്മു കളിലൂടെയും ടോപ്അപ്പ് ചെയ്യാം.സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡ് ഉള്ളവര്‍ക്ക് മെട്രോയിലെ ഗോള്‍ഡ് കംപാര്‍ട്മെൻറില്‍ കയറാനാവില്ല. അതിന് ഗോള്‍ഡ് ട്രാവല്‍ കാര്‍ഡ് തന്നെ വേണം.
സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡ് പോലെ ഗോള്‍ഡും പ്ലാസ്റ്റിക് കാര്‍ഡാണ്. എന്നാല്‍ കാര്‍ഡിനു വില 100 റിയാലാണ്. ദോഹ മെട്രോ സ്റ്റേഷനുകളിലെ ഗോള്‍ഡ് ക്ലബ് ഓഫിസുകളില്‍ നിന്നാണ് കാര്‍ഡ് വാങ്ങേണ്ടത്. ഇതിലും യാത്രക്ക് ടോപ്അപ്പ് അനിവാര്യം. കാര്‍ഡ് വാങ്ങുമ്പോള്‍ തന്നെ നിശ്ചിത തുകക്ക് ടോപ്അപ്പ് ചെയ്യാം. ദോഹ മെട്രോ, ലുസൈല്‍ ട്രാം സ്റ്റേഷനുകളിലെ വെന്‍ഡിങ് മെഷീനുകളിലൂടെയും കാര്‍ഡ് ടോപ് അപ്പ് ചെയ്യാം.
ഗോള്‍ഡ് കാര്‍ഡില്‍ ഒരു യാത്രക്ക് 10 റിയാലാണ് നിരക്ക്. ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാനുള്ള ഡേ പാസിന് 30 റിയാല്‍ വേണം. സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് കാര്‍ഡുകള്‍ അഞ്ചു വര്‍ഷം ഉപയോഗിക്കാം. അഞ്ചു വര്‍ഷം ക ഴിയുമ്പോള്‍ കാര്‍ഡ് മാറ്റിയെടുക്കണം.
നാല് വയസിന് താഴെ ടിക്കറ്റ് വേണ്ട
ദോഹ മെട്രോയിൽ നാലോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്ക് യാത്രക്ക് കാര്‍ഡ് വേണ്ട. എന്നാല്‍ ഇ വര്‍ക്കൊപ്പം മുതിര്‍ന്ന ഒരാള്‍ ഉണ്ടാവണം. ഒമ്പതുവയസോ അതിനു മുകളിലോ ഉള്ള കുട്ടികള്‍ക്കേ തനിച്ചു യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. കുറഞ്ഞത് 16 വയസുള്ള മുതിര്‍ന്ന ആളിനൊപ്പം കുട്ടികള്‍ യാത്ര ചെയ്യുന്ന താണ് നല്ലത്.
മെട്രോ യാത്രക്കാർക്ക് നിരക്കിളവുമായി കർവ
ദോഹ: ദോഹ മെട്രോ ഇന്ന് സര്‍വീസ് തുടങ്ങാനിരിക്കെ മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രാസൗകര്യവുമായി മുവാസലാത്ത്. മെട്രോ സ്റ്റേഷനുകളില്‍ നിന്നും മെട്രോലിങ്ക് ഫീഡര്‍ ബസുകള്‍ സൗജന്യ സര്‍വീസ് നടത്തും. മെട്രോ യാത്രക്കാര്‍ക്കായി കര്‍വ ടാക്സികള്‍ പ്രത്യേക പ്രമോഷന്‍ നിരക്കില്‍ സര്‍വീസ് നടത്തും.
എട്ടുറിയാ ലായിരിക്കും ടാക്സി നിരക്ക്. മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കര്‍വ ടാക്സി യാത്രക്കാര്‍ കര്‍വ ആപ്പ് മുഖേന RAIL എന്ന പ്രമോകോഡ് ഉപയോഗിച്ച് ബുക്ക് ചെയ്താല്‍ മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ഈ ഓഫര്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.