ദോഹ: കതാറ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വാർഷിക പരിപ ാടികളിലൊന്നായ സ്ഹൈൽ 2019 രാജ്യാന്തര വേട്ട, ഫാൽക്കൺ പ്രദ ർശനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. കതാറ വി സ്ഡം സ്ക്വയറിൽ സെപ്റ്റംബർ മൂന്നു മുതൽ ഏഴ് വരെയാണ് മൂന ്നാമത് രാജ്യാന്തര വേട്ട ഫാൽക്കൺ ഫെസ്റ്റിവൽ നടക്കുന്നത്.
കഴിഞ്ഞ വർഷം അഞ്ചു ദിവസം നീണ്ടുനിന്ന വേട്ട, ഫാൽക്കൺ മേള ഒരു ലക്ഷത്തിലേറെ പേരാണ് സന്ദർശിച്ചത്. 20 രാജ്യങ്ങളിൽ നിന്നായി 150 പവലിയനുകളും സ്റ്റാളുകളുമായിരുന്നു മേളയിലുണ്ടായിരുന്നത്. 41 മില്യൺ റിയാലിെൻറ കച്ചവടമാണ് കഴിഞ്ഞ വർഷം നടന്നതെന്ന് സ്ഹൈൽ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
വേട്ടക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും, ഫാൽക്കൺ ലേലം, ഫാൽക്കണുമായി ബന്ധപ്പെട്ട വസ്തുക്കൾ, സഫാരിക്കുള്ള വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങളും, കരകൗശല വസ്തുക്കൾ, ഭക്ഷ്യ സ്റ്റാളുകൾ എന്നിവയാണ് മേളയിലുണ്ടായിരിക്കുക. മൂന്നാമത് ഫാൽക്കൺ, വേട്ട ഫെസ്റ്റിവലിെൻറ പ്രചാരണങ്ങളുടെ ഭാഗമായി ബ്രിട്ടനിൽ നടന്ന 61ാമത് ഗെയിം ഫയറിൽ സ്ഹൈൽ പങ്കെടുത്തിരുന്നു.
സ്ഹൈലും ദ ഗെയിം ഫയർ അധികൃതരും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായാണ് ഫയറിൽ പങ്കെടുത്തതെന്ന് കതാറ ജനറൽ മാനേജറും സ്ഹൈൽ സംഘാടക സമിതി ചെയർമാനുമായ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി വ്യക്തമാക്കി. അടുത്ത മാസം നടക്കുന്ന സ്ഹൈൽ 2019ൽ വിവിധ മേഖലകളിൽ നിന്നായി 15 ബ്രിട്ടീഷ് കമ്പനികൾ പങ്കെടുക്കുമെന്ന് സ്ഹൈൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ സായിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.