ദോഹ: വിദേശികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും നിയന്ത്രിക്കുന്ന ന ിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകി. 2015ലെ ഇത ുസംബന്ധിച്ച നിയമത്തിെൻറ 21ാം നമ്പർ ഭേദഗതി ചെയ്യുന്നതാണ് പുതിയ ന ിയമം. ഇതുപ്രകാരം സ്േപാൺസർ ഇല്ലാതെ നിക്ഷേപകർക്ക് രാജ്യത്ത് താമ സാനുമതി ലഭിക്കും. സ്പോൺസർ ഇല്ലാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്ക ാനും തിരിച്ചുപോവാനുമുള്ള അനുമതിയും ആഭ്യന്തരമന്ത്രാലയത്തിന് നൽകാം. എന്നാൽ, ഇതു ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയുടെ അടിസ് ഥാനത്തിലായിരിക്കും.
വിദേശികൾക്ക് രാജ്യത്ത് ഭൂമിയിൽ നൂറുശതമാനം നിക്ഷേപവും ഉടമസ്ഥാവകാശവും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിെൻറ പിൻബലത്തിലാണിത്. അഞ്ചു വർഷത്തേക്കാണ് താമസാനുമതി നൽകുക. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കുമാണ് അനുമതി. ഇവർക്ക് അഞ്ചുവർഷം വരെയാണ് താമസാനുമതി ലഭിക്കുക. അക്കാലയളവുവരെ രാജ്യത്തേക്കുള്ള വരവും പോക്കിനുമുള്ള അനുമതിയും താമസാനുമതിയും സ്വയംതന്നെ പുതുക്കപ്പെടുകയും ചെയ്യുമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. െഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
ഖത്തരികളല്ലാത്തവര്‍ക്ക് രാജ്യത്ത് ഭൂമിയിൽ ഉടമസ്ഥാവകാശം സ്വന്തമാക്കാനും ഉപയോഗിക്കാനും കഴിയുന്ന മേഖലകള്‍ നിര്‍ണയിക്കുന്ന കരടു തീരുമാനത്തിന് നേരത്തേ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഉടമസ്ഥാവകാശത്തിെൻറയും ഉപയോഗത്തിെൻറയും വ്യവസ്ഥകള്‍, ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെല്ലാം നിര്‍ണയിച്ചിട്ടുണ്ട്. 2018ലെ 16ാം നമ്പര്‍ നിയമമാണ് സര്‍ക്കാര്‍ അനുവദിക്കുന്ന മേഖലകളില്‍ വിദേശികള്‍ക്കും ഖത്തറില്‍ ഭൂമി വാങ്ങാന്‍ അനുവാദം നല്‍കുന്നത്. വിദേശ വ്യക്തികള്‍ക്കും വിദേശ വാണിജ്യ കമ്പനികള്‍ക്കും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താനും നിയമം അവകാശം നല്കുന്നു. വ്യവസ്ഥകള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവപ്രകാരമായിരിക്കും ഇത് സാധ്യമാകുക.
വിദേശികൾക്ക് ഉടമസ്ഥാവകാശം സ്വന്തമാക്കാനും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അനുമതിയുള്ള സ്ഥലങ്ങളും മേഖലകളും നേരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമി വാങ്ങാവുന്ന മേഖലകള്‍ വിജ്ഞാപനം ചെയ്യുന്ന കരട് പ്രമേയത്തിനും നേരത്തേ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. വ്യവസ്ഥകള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ പ്രകാരമായിരിക്കും വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ കഴിയുക. ഏറ്റവും അത്യാധുനിക രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച നിയമനിര്‍വഹണ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് ഭൂമി കൈവശം െവച്ച് ഉപയോഗിക്കാനുള്ള അനുവാദവും വിദേശികൾക്ക് നിയമം നല്കുന്നു.
താമസാവശ്യത്തിനുള്ള കെട്ടിടവും വാടകക്ക് നല്‍കുന്നതിനായി വില്ലകളും ഫ്ലാറ്റുകളും ഉള്‍പ്പെട്ട സമുച്ചയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശവും ഇനി വിദേശികള്‍ക്ക് സ്വന്തമാക്കാം. വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമിയില്‍ അവകാശമുള്ള കാലത്തോളം വിദേശികള്‍ക്ക് ഖത്തറില്‍ താമസാനുമതിയും ഉറപ്പാക്കുന്നുണ്ട്. ഉടമസ്ഥാവകാശമുള്ള വസ്തുവിെൻറ മൂല്യം രണ്ടുലക്ഷം ഡോളറില്‍ കുറവല്ലെങ്കില്‍ ഉടമസ്ഥാവകാശമുള്ള കാലത്തോളം താമസാനുമതി ലഭിക്കും. ഉയര്‍ന്ന നിലവാരവും പൂര്‍ണമായി സേവനം ചെയ്യപ്പെട്ടതുമായ സ്ഥലങ്ങളാണ് ഉടമസ്ഥാവകാശത്തിനായി തെരഞ്ഞെടുത്തിത്. ടൂറിസ്റ്റ്, സാമ്പത്തിക മേഖലകളായി പരിഗണിക്കപ്പെടുന്നവ കൂടിയാണിവ. മികച്ച ഗതാഗതസൗകര്യങ്ങളും അടിസ്ഥാനസൗ കര്യങ്ങളുമെല്ലാമുള്ള സ്ഥലങ്ങളാണിവ. പെര്മനൻറ് റസിഡന്‍സി നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഭൂമി വാങ്ങുന്നവര്‍ക്ക് ഇളവ് ലഭിക്കും. സ്ഥിരംതാമസാനുമതി ലഭിക്കുന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസവും ചികിത്സയും ദേശീയ സാമ്പത്തികമേഖലകളില്‍ നിക്ഷേപത്തിനുള്ള അവസരവും ലഭിക്കും.
തൊഴിലാളി താമസസൗകര്യം പരിമിതപ്പെടുത്തൽ; നിയമത്തിന് അംഗീകാരം
കുടുംബങ്ങൾ താമസിക്കുന്ന രാജ്യത്തെ മേഖലകളിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ വിലക്കുന്ന 2019ലെ 22ാം നമ്പർ നിയമത്തിനും അമീറിെൻറ അംഗീകാരം ലഭിച്ചു. 2010ലെ ഇതുമായി ബന്ധെപ്പട്ട 15ാം നമ്പർ നിയമത്തിൽ ഭേദഗതി വരുത്തിയതാണ് പുതിയ നിയമം.
ഗ്യാസ്, പെട്രോളിയം ഉൽപന്നങ്ങൾ വിൽക്കുന്നതിനും കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും ഖത്തർ ഫ്യുവൽ കമ്പനി(വുഖൂദ്)ക്ക് ഇളവ് നൽകുന്നത് ദീർഘിപ്പിക്കുന്ന 2019ലെ 21ാം നമ്പർ നിയമത്തിനും അമീർ അംഗീകാരം നൽകിയിട്ടുണ്ട്. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.