????? ?????????????? ???????? ?????????????? ???????????????

മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടിച്ചു

ദോഹ: ഖത്തറിലേക്ക് കടത്തുന്നതിനിടെ ക്രിസ്​റ്റൽ മെത്ത് മയക്കുമരുന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്​റ്റംസ്​ പിടികൂടി. കാർഗോ കസ്​റ്റംസിലാണ് നാല് പാക്കുകളിലായി ഒളിച്ചുകടത്തുകയായിരുന്ന ക്രിസ്​റ്റൽ മെത്ത് പിടികൂടിയത്. വനിതകൾ സാധാരണ ഉപയോഗിക്കുന്ന നാല് ബാഗുകളിലായാണ് 734 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്.രാജ്യത്തേക്ക് നിയമവിരുദ്ധ ഉൽപന്നങ്ങളും വസ്​തുക്കളും കൊണ്ട് വരുന്നതിനും കടത്തുന്നതിനുമെതിരെ കസ്​റ്റംസ്​ അതോറിറ്റി ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് പ്രവർത്തിക്കുന്നത്.
 
Tags:    
News Summary - drug-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.