ദോഹ: പല മാർഗങ്ങളിലുള്ള ലഹരിമരുന്ന് കടത്ത് തടഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം കണ്ടെത്തിയ അപൂർവമായൊരു ലഹരിക്കടത്ത് കണ്ട് ഖത്തർ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരും ഞെട്ടി. ക്രിക്കറ്റ് ബാറ്റിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ച നിലയിൽ 1977 ലിറിക ഗുളികകളുടെ ശേഖരമാണ് എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ക്രിക്കറ്റ് ബാറ്റ് വിശദമായി പരിശോധിച്ചപ്പോഴായിരുന്നു മരത്തടികൾക്കുള്ളിലായി പാക്ക് ചെയ്ത നിലയിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
ഏതു മാർഗത്തിലൂടെ ലഹരി കടത്തിയാലും കണ്ടെത്താനുള്ള സംവിധാനങ്ങളാണ് ഖത്തർ കസ്റ്റംസ് ഉപയോഗിക്കുന്നത്. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.