ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനൊപ്പം പ്രഥമ എ.എഫ്.സി ഏഷ്യൻ ഇ-കപ്പിനും ഖത്തർ വേദിയാകും. ഏഷ്യൻകപ്പിനിടയിൽതന്നെയാണ് ഇ-ഫുട്ബാളിലെ പ്രതിഭകൾ ഖത്തറിൽ മാറ്റുരക്കുന്നത്. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയാണ് വൻകരയിലെ 20 ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്. ഫിഫയുടെ കീഴിലും യൂറോപ്പിലുമെല്ലാം ആരാധകരേറെയുള്ള ഇ-ഫുട്ബാൾ ആദ്യമായാണ് ഏഷ്യൻതലത്തിലെത്തുന്നത്. ആതിഥേയരായ ഖത്തറും ഇന്ത്യയും ഉൾപ്പെടെ ടീമുകൾ ആറു ഗ്രൂപ്പുകളിലായി മത്സരിക്കും. ആദ്യ നാല് ഗ്രൂപ്പുകളിൽ മൂന്ന് ടീം വീതവും രണ്ട് ഗ്രൂപ്പുകളിൽ നാല് ടീം വീതവുമാണുള്ളത്.
ഫെബ്രുവരി ഒന്നിനാണ് ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഗ്രൂപ് ‘എ: ഖത്തർ, തജികിസ്താൻ, ലെബനാൻ. ഗ്രൂപ് ബി: ഉസ്ബകിസ്താൻ, ഇന്ത്യ, സിറിയ. ഗ്രൂപ് സി: ഇറാൻ, യു.എ.ഇ, ഹോങ്കോങ്, ഗ്രൂപ് ഡി: ജപ്പാൻ, ഇന്തോനേഷ്യ, വിയറ്റ്നാം. ഗ്രൂപ് ഇ: ദക്ഷിണ കൊറിയ, മലേഷ്യ, ജോർഡൻ, ബഹ്റൈൻ. ഗ്രൂപ് എഫ്: സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ്താൻ, ഒമാൻ. ഫെബ്രുവരി ഒന്ന് ഉച്ചക്ക് രണ്ടിന് ഖത്തറും ലബനാനും തമ്മിലെ മത്സരത്തോടെയാണ് ടൂർണമെന്റിന് കിക്കോഫ് കുറിക്കുന്നത്. അതേസമയം സിറിയ-ഉസ്ബെക് മത്സരവും നടക്കും. മൂന്നിന് ഇന്ത്യ x ഉസ്ബകിസ്താൻ മത്സരം. ഇതേസമയം ഖത്തർ തജികിസ്താനെ നേരിടും. ഫെബ്രുവരി രണ്ടിന് ഉച്ചക്ക് രണ്ടിന് ഇന്ത്യ സിറിയയെ നേരിടും. ഇതേദിവസം വൈകുന്നേരം ആറു മണിയോടെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ അവസാനിക്കും. ഓരോ ഗ്രൂപ്പിൽനിന്നുമുള്ള ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച മൂന്നാം സ്ഥാനക്കാരായി നാലു പേരും പ്രീക്വാർട്ടറിൽ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.