ദോഹ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി പരിസ്ഥിതി സൗഹൃദ സംഗമങ്ങളോടനുബന്ധിച്ച് ഖത്തറിൽ 500 കേന്ദ്രങ്ങളിൽ ഇക്കോ വൈബ് സംഘടിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലായി 5,000 കേന്ദ്രങ്ങളിലാണ് പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ഇക്കോ വൈബ് എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിൻ ജൂൺ ഒമ്പത് വരെ നീളും. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭൂമിയും അതിലെ വിഭവങ്ങളും കരുതലോടെ ഉപയോഗിക്കുക എന്നത് സമൂഹത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് തലങ്ങളിൽ താമസ ഇടങ്ങൾ സന്ദർശിച്ച് പരിസ്ഥിതി ദിനത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യവും ക്രമീകരണങ്ങളും ബോധവത്കരിക്കുന്ന സംഗമങ്ങൾ നടക്കും. താമസ കെട്ടിടങ്ങളിലെ പരിമിത സ്ഥലങ്ങളിൽ ചെടികളും പച്ചക്കറികളും സജ്ജീകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും പറവകൾക്ക് കുടിക്കാൻ വെള്ളം ഒരുക്കിവെക്കുന്നതിനെ കുറിച്ചും സൗഹൃദ സംഗമങ്ങളിൽ പങ്കുവെക്കും. ഇക്കോ വൈബ് കാമ്പയിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ വെബിനാർ, പരിസ്ഥിതി പഠനം, ചിത്രരചന മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.