ദോഹ: ഗുരു നാനാക്ക് ജയന്തിയുടെ ഭാഗമായി തിങ്കളാഴ്ച ഖത്തറിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എക്സ് പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. കോൺസുലാർ സേവനങ്ങൾ തിങ്കളാഴ്ച ലഭ്യമായിരിക്കില്ല. അവധികഴിഞ്ഞ് ചൊവ്വാഴ്ച എംബസി തുറന്നുപ്രവർത്തിക്കും.
എംബസി ഓപൺ ഹൗസ് 30ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി അംബാസഡറുടെ നേതൃത്വത്തിൽ എംബസി സംഘടിപ്പിക്കുന്ന പരാതി പരിഹാര പരിപാടിയായ ഓപൺ ഫോറം നവംബർ 30ന് നടക്കും. അംബാസഡർ വിപുൽ ഉൾപ്പെടെ എംബസി ഉദ്യോഗസ്ഥർ പങ്കെടുക്കും. പ്രവാസികൾക്ക് തൊഴിൽ-കോൺസുലാർ സംബന്ധമായ വിഷയങ്ങൾ അവതരിപ്പിക്കാനും പരിഹാരം കാണാനുമുള്ള അവസരമാണിത്. രണ്ടു മണി മുതൽ മൂന്നു മണിവരെയാണ് രജിസ്ട്രേഷൻ. വൈകുന്നേരം മൂന്നു മുതൽ അഞ്ചുവരെ നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 55099295 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.