ദോഹ: രണ്ടു മാസത്തോളമായി ഖത്തർ എന്ന കൊച്ചുരാജ്യത്തിെൻറ പരിേഛദമാണ് ‘തമീം അൽ മജ്ദ്’ എന്ന ചിത്രം. അയൽ രാജ്യങ്ങളുടെ വെല്ലുവിളികളിൽ തളരാതെ പിടിച്ചുനിൽക്കുന്ന രാജ്യത്തിെൻറ അഭിമാനത്തിെൻറ പ്രതീകമായി മാറിയിരിക്കുന്നു ചുരുങ്ങിയ ദിവസം കൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ‘ശ്രേഷ്ഠനായ തമീം’ എന്നർഥം വരുന്ന ഇൗ ചിത്രം. ജന മനസ്സുകളിൽ നേരത്തേ തന്നെ അനശ്വരനായ രാജ്യത്തിെൻറ ഭരണാധികാരിയെ മറ്റൊരു തലത്തിലേക്കുയർത്തിയ ഇൗ ചിത്രം വരച്ചത് അഹ്മദ് ബിൻ മജീദ് അൽ മദീദ് എന്ന സ്വദേശി യുവാവായിരുന്നു.
അദ്ദേഹം വരച്ച ഇല്ലസ്ട്രേഷൻ രീതിയിലുള്ള ചിത്രം അതിവേഗമാണ് തരംഗമായത്. ചിത്രത്തിെൻറ വലിയ പകർപ്പുകൾ സൃഷ്ടിച്ച ജനങ്ങൾ രാജ്യത്തിെൻറ മുക്കിലും മൂലയിലും അവ സ്ഥാപിക്കുകയും കൂട്ടംകൂട്ടമായി െഎക്യദാർഢ്യ ഒപ്പുകൾ ചാർത്തുകയും ചെയ്തു. ഇൗ ചിത്രം സ്ഥാപിക്കലും പരമാവധി ആളുകളെ കൊണ്ട് ഒപ്പിടുവിക്കലും രാജ്യസ്നേഹത്തിെൻറ അളവുകോലായി മാറുന്ന അവസ്ഥയായി മാറി ദിവസങ്ങൾക്കുള്ളിൽ. എവിടെ തിരിഞ്ഞുനോക്കിയാലും ‘തമീം അൽ മജ്ദ്’ ചിത്രങ്ങൾ. കെട്ടിടങ്ങളുടെ മുകളിൽ വൻ ബാനറുകളായും വാഹനങ്ങൾക്കുമേൽ സ്റ്റിക്കറുകളായും ചിത്രം നിറഞ്ഞു. ഇതോടെ ചിത്രം വരച്ച അഹ്മദ് അൽ മദീദിെൻറ പ്രശസ്തിയും വാനോളമുയർന്നു. ഒറിജിനൽ ചിത്രത്തിന് വൻ തുക വാഗ്ദാനം നിരവധി പേരെത്തി. ഒരു കോടി ഡോളർ വരെ വാഗ്ദാനം ചെയ്തിട്ടും ചിത്രം വിൽക്കാൻ അഹ്മദ് തയാറായില്ല. അമീറിന് നേരിട്ട് ചിത്രം കൈമാറണമെന്നതായിരുന്നു അദ്ദേഹത്തിെൻറ മോഹം. ഒടുവിൽ അതും സാധിച്ചു. ദിവസങ്ങൾക്കുമുമ്പ് കൊട്ടാരത്തിലെത്തി ചിത്രം അമീറിന് കൈമാറി.
ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് അഹ്മദ് അൽ മദീദിെൻറ വിരലുകളിൽനിന്ന് ഇൗ ചിത്രം പിറക്കുന്നത്. ബ്ലാക്ക് ആൻറ് വൈറ്റിലുള്ള ഇല്ലസ്ട്രേഷനിൽ അറബിക് കാലിഗ്രഫിയിൽ തമീം അൽ മജ്ദ് എന്ന് എഴുതിയ ശേഷം തെൻറ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ അഹ്മദ് പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകൾക്കം വൈറലായി. അമീറിെൻറ സഹോദരൻ ഇത് റീട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ ചിത്രം അതിവേഗം പ്രശസ്തിയിലേക്കുയർന്നു. േപാസ്റ്ററുകളിലും സ്റ്റിക്കറുകളിലും ഫ്ലാഗുകളിലും എന്തിനേറെ ആഭരണങ്ങളിൽ വരെ ഇത് ഇടംപിടിച്ചു.
ചെറുകിട പരസ്യ ഏജൻസി നടത്തുന്ന അഹ്മദ് അൽ മദീദ് നേരത്തേയും ഇത്തരം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും ഭരണകുടുംബത്തിലെ മറ്റു പ്രമുഖരുടെയും ചിത്രങ്ങളും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ ചിത്രങ്ങളുമെല്ലാം അവയിൽ ചിലതുമാത്രം. രാജ്യത്തിെൻറ ചരിത്രത്തിൽനിന്നും സംസ്കാരത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് തെൻറ വരയെന്ന് അഹ്മദ് അൽ മദീദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.