ദോഹ: പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് എസ്ദാൻ അൽ വുകൈർ േസ്റ്റാറിൽ കുട്ടികൾക്കായി ഉപന്യാസ രചനമത്സരം സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ‘സമൂഹ മാധ്യമ സ്വാധീനം - റീൽസും റിയലും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കുട്ടികളുടെ വിലപ്പെട്ട സമയം സോഷ്യൽ മീഡിയ ഉപയോഗത്തിൽ തളച്ചിടാതെ ക്രിയാത്മകവും കായിക പരവുമായ പരിപാടികളിലൂടെ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയുള്ള അവസരങ്ങളാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ഉപയോക്താക്കൾക്ക് ഫലപ്രദമാകുന്ന ഇത്തരം പ്രോഗ്രാമുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.