ദോഹ: ബർവ സിറ്റിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പുസ്തേകാത്സവം തുടങ്ങി. ക്രസൻറ് ബുക്ക് ഷോപ്പുമായി സഹകരിച്ച് നടക്കുന്ന പുസ്തകോത്സവത്തിൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വിശാലമായ ശേഖരം ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു. ഇൗമാസം 20 വരെ പുസ്തകോത്സവം നീണ്ടുനിൽക്കും. ബർവ സിറ്റിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തർ ന്യൂസ് ഏജൻസി ചീഫ് എഡിറ്റർ ഖാലിദ് അൽ സിയാന പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
ഫ്രൻറ്സ് കൾച്ചറൽ സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ, എഴുത്തുകാരിയും ഫ്രൻറ്സ് കൾച്ചറൽ സെൻറർ എക്സിക്യൂട്ടീവ് അംഗവുമായ ഷീല ടോമി, ലുലു ഗ്രൂപ്പ് റീജനൽ മാനേജർ പി.എം. ഷാനവാസ് എന്നിവർ സംബന്ധിച്ചു.
ഫിക്ഷൻ, നോൺ ഫിക്ഷൻ, കുക്കറി, ചിൽഡ്രൻസ് ബുക്സ്, സെൽഫ്ഹെൽപ്, ഇസ്ലാമിക്, ആർട്സ്, ഫിലോസഫി, ഹിസ്റ്ററി, മാനേജ്മെൻറ്, ക്ലാസിക്, ലൈഫ് സ്റ്റൈൽ തുടങ്ങിയ വിഭാഗങ്ങളിലായി വിജ്ഞാനവും വിനോദവും അവസരങ്ങളും പ്രചോദനവുമെല്ലാം പകർന്നുനൽകുന്ന പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റിൽ പുസ്തേകാത്സവത്തിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.