ദോഹ: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കും പരിചാരകർക്കും സാന്ത്വന സ്പർശവുമായി ഖത്തറിലെ കുടുംബ കൂട്ടായ്മകളായ സ്നേഹതീരം ഖത്തറും ഈണം ദോഹയും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട അന്തേവാസികൾക്ക് ആടാനും പാടാനും ആനന്ദിക്കാനുമുള്ള വേദിയാക്കി മാറ്റിയ പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയായിരുന്നു. ഈണം ദോഹ ജനറൽ സെക്രട്ടറി എം.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. ചീഫ് ജ്യൂഡീഷ്യൽ മജീസ്ട്രേറ്റ് ബി. പ്രഭാത് കുമാർ, ലീഗൽ സർവിസ് അതോറിറ്റി ജില്ല സെക്രട്ടറി ആർ.എൽ. ബൈജു, പ്രവാസി അസോസിയേഷൻ ജില്ല സെക്രട്ടറി ഗഫൂർ, സി.പി. ആലി, പി.എ. തലായി, കെ.ടി.കെ. മുഹമ്മദ്, കെ.ജി. റഷീദ്, ബഷീർ മുറിച്ചാണ്ടി, സുനീർ മാഹി, ഫർഷാദ് മാത്തോട്ടം, കെ.വി. അലി റാഹത്ത് എന്നിവർ സംസാരിച്ചു. പിന്നണി ഗായിക റജിയാ റിയാസ്, കലാഭവൻ അസ്കർ, മുജീബ് കല്ലായി, റിയാസ് പയ്യോളി, ഷഹീൽ മുസ്തഫ എന്നിവർ ഒരുക്കിയ കലാവിരുന്നും അരങ്ങേറി. സ്നേഹതീരം സെക്രട്ടറി ബി.ടി.കെ. സലീം സ്വാഗതവും വൈസ് പ്രസിഡൻറ് അലി കളത്തിങ്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.