ദോഹ: ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂള്‍ പതിനെട്ടാമത് കായിക മേള സമാപിച്ചു. അല്‍അറബി സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. കെ.ജി. മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ വിവിധ മത്സരങ്ങളില്‍ റെഡ്ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രന്‍സ് ഓഫ് എന്‍വയോണ്‍മെൻറ് സെൻററിെൻറ ചെയര്‍മാനും എജുക്കേഷണല്‍ കമ്മറ്റി, ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ്പ്രസിഡൻറും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിെൻറ ഉപദേശകസമിതി അംഗവുമായ ഡോ. സയിഫ് അലി അല്‍ഹജരി മുഖ്യാതിഥിയായിരുന്നു. സ്കൂള്മാനേജ്മെൻറ് കമ്മറ്റിപ്രസിഡൻറ് കെ.സി.അബ്ദുല്ലത്തീഫ്, സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ.സുഭാഷ് നായര്‍ എന്നിവര്‍ നേതൃത്വം നൽകി.
ഫിസഫാത്തിമ, സൗദ്മുഹമ്മദ്(കെ.ജി.വിഭാഗം), നൂര്‍മുഹമ്മദ്, മിര്ഷബ്ഉമ്മര്കുട്ടി (മിനിജൂനിയര്വിഭാഗം), ഹമദ്റിയാസ്, സാനിയ അസീസ്ഖാന്‍ (സബ്ജൂനിയര്വിഭാഗം), ഇഖ്ര ഫൗസിയ, സൊഹ്രബ് പട്ടേല്‍, ഗംഗ, ബിഷാല്ചന്ദ (ജൂനിയര്‍ വിഭാഗം), അഖില്‍ അഹമ്മദ്, സാദിയ അന്‍വര്‍ (ഇൻറര്‍ മീഡിയറ്റ്) ഷാരോണ്‍ എലിസബത്ത്, ക്രൈറ്റണ്ജോര്ജ് (പ്രിസീനിയര്) രഹന മുഹമ്മദ്, ഫര്സാന് റിയാസ് (സീനിയര്‍ വിഭാഗം) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.