ദോഹ: ലോകത്തെയും ലോക നേതാക്കളെയും നയിച്ചത് സൈന്യങ്ങളല്ല ബുദ്ധിജീവികളായിരുന്നുവെന്ന് ഖത്തരി എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അഹമ്മദ് അബ്ദുല്‍ മാലിക് പറഞ്ഞു. ലോകം ആഗ്രഹി ക്കുന്നത് സഹിഷ്ണുതയാണ്. മിസൈലുകളെയല്ല. ഇന്ത്യന്‍ മീഡിയ ഫോറത്തിെൻറ (ഐ എം എഫ്) പ്രത്യേക മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ചീഫ് റിപ്പോര്‍ട്ടര്‍ ടി വി പ്രസാദിന് നൽകി സംസാരിക്കുക യായിരുന്നു അദ്ദേഹം.ലോകത്തെ നയിക്കുന്നവരാണ് ബുദ്ധിജീവികള്‍ എന്നത് രണ്ടാം ലോക മഹായുദ്ധത്തിനും യൂറോപ്പിെൻറ ഉദ യത്തിനും ശേഷമുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സമാധാനമാണ് ലോകജനതയെ ഒരുമിപ്പിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തെ തെൻറ സഹിഷ്ണുതകൊണ്ട് ചെ റുത്തു നിന്ന ഗാന്ധിയുടെ വിവേകത്തെ താന്‍ വിലമതിക്കുന്നു. സംസ്കാരത്തെയും കലയെയും രാഷ്ട്രീയത്തില്‍ നിന്നു ഭിന്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം നാടുവിട്ടുള്ള ഇന്ത്യക്കാരെൻറ വീടാണ് ഖത്തറെന്ന് ഐ സി സി പ്രസിഡൻറ് മിലന് അരുണ്‍ പറഞ്ഞു. ഒട്ടേറെ ഭീഷണികള്‍ക്കു നടുവില്‍ നിന്നാണ് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്താ പരമ്പര ചെയ്തതെന്നു മറുപടി പ്രസംഗത്തില്‍ ടി വി പ്രസാദ് പറഞ്ഞു.
റിപ്പോര്ട്ടിംഗിനിടയില് ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടായി. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട പല ഫയ ലുകളും ഓഫിസുകളില്‍ നിന്നു പൂഴ്ത്തി ഉദ്യോഗസ്ഥരില്‍ പലരും ഈ നിയമലംഘനങ്ങള്‍ക്കു കൂട്ടുനിന്നു. അ വരില്‍ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമേ അച്ചടക്ക നടപടികളുണ്ടായിട്ടുള്ളൂ. പല ഉദ്യോഗസ്ഥരും ഇപ്പോഴും നേരത്തേ വഹിച്ച പദവികളില്‍ തുടരുകയാണെന്നും പ്രസാദ് പറഞ്ഞു.ഐ എം എഫ് ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്മാന്‍ കരിയാടന്‍ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ആര് റിന്‍സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബുര്‍റഹ്മാന്‍ ആക്കോട് സംസാരിച്ചു.
കോഴിക്കോടു നിന്നുള്ള തെരുവു ഗായക കുടുംബമായ ബാബു ശങ്കര്‍, ഭാര്യ ലത, മകള്‍ കൗസല്യ എന്നിവര്‍ക്ക് ഐ എം എഫിെൻറ ഉപഹാരം മിലന് അരുണ്‍ സമ്മാനിച്ചു. സ്കില്‍സ് ഡവലപ്മെൻറ് സെൻറര്‍ കഥകും സ്വസ്തി അക്കാദമി തിരുവാതിരയും കനല് നാടന്‍പാട്ടും സമീര്‍ കണ്ണൂര്‍, മൈഥിലി ഷേണായി എന്നിവര്‍ ഗാന ങ്ങളും അവതരിപ്പിച്ചു. മഞ്ജു മനോജ് അവതാരകയായിരുന്നു. ട്രഷറര്‍ ഐഎംഎ റഫീക്ക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.