ദോഹ: കൾച്ചറൽ ഫോറത്തിെൻറ പ്രവർത്തനം മാതൃകപരമാണെന്നും ചുരുങ്ങിയ കാലയളവിനുളളിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ ഫോറത്തിന് സാധിച്ചതായും ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡൻറ് മിലൻ അരുൺ അഭിപ്രായപ്പെട്ടു. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.സിയിൽ കൾച്ചറൽ ഫോറത്തിന് അംഗത്വം നൽകി സംസാരിക്കുകയായിരുന്നു അവർ. ഐ.സി.സി പ്രസിഡൻറ് എന്ന നിലയിൽ കൾച്ചറൽ ഫോറത്തിെൻറ വിവിധ സമ്മേളനങ്ങളിലും പരിപാടികളിലും സംബന്ധിക്കാൻ തനിക്ക് ലഭിച്ച അവസരങ്ങളിലൂടെ സംഘടനയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
പ്രവാസി സമൂഹത്തിൽ ജനസേവന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടന എന്ന നിലിയിൽ അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ അംഗീകാരം സഹായകമാകട്ടെ എന്നും അവർ ആശംസിച്ചു. ചടങ്ങിൽ ഐ.സി.സി വൈസ് പ്രസിഡൻറ് എ.പി മണികണ്ഠൻ, ജോയിൻറ് സെക്രട്ടറി രാജ വിജയ് ബാബുരാജ്, പ്രസാദ്(ഐ.സി.സി മെമ്പർഷിപ്പ് ആൻറ് കൗൺസിൽ സർവീസ് ഇൻചാർജ്), കൾച്ചറൽ ഫോറം പ്രസിഡൻറ് താജ് ആലുവ, വൈസ് പ്രസിഡൻറുമാരായ സുഹൈൽ ശാന്തപുരം, ശശിധര പണിക്കർ, ജനറൽ സെക്രട്ടറി റോണി മാത്യു, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.