ദോഹ: പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ സമാൻ എക്സ്ചേഞ്ചിെൻറ രാജ്യത്തെ എല്ലാ ബ്രാഞ്ചുകളിൽനിന്നും സിറ്റി എക്സ്പ്രസ് മണി ട്രാൻസ്ഫർ വഴി നേപ്പാളിലേക്ക് പണമയക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ഇരുകമ്പനികളും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനി പ്രതിനിധികളും ഒപ്പുവെച്ചു. വൈകാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇപ്രകാരം പണമയക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.
രാജ്യത്ത് ഏറെയുള്ള നേപ്പാളി സമൂഹത്തിന് നാട്ടിലേക്ക് പണമയക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇരു കമ്പനികളുടെയും അധികൃതർ പറഞ്ഞു. നേപ്പാളിലെ അനേകം കേന്ദ്രങ്ങളിൽ പണം സ്വീകരിക്കാനുള്ള വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭത്തിെൻറ ഭാഗമായി 90 ദിവസത്തെ പ്രമോഷനും പ്രഖ്യാപിച്ചിട്ടുണ്ട്. കാർ അടക്കമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. അൽ സമാൻ എക്സ്ചേഞ്ച് ചീഫ് ഒാപറേറ്റിങ് ഒാഫിസർ സുബൈർ, പ്രതിനിധി സന്തോഷ്, സിറ്റി എക്സ്പ്രസ് മിഡിലീസ്റ്റ് മേധാവി ഷാൻ ഖമറുദ്ദീൻ, പ്രതിനിധി മധു കോമലാമ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.