ദോഹ: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടി നോബ്ൾ ഇന്ററൻനാഷനൽ സ്കൂൾ. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയ 46 പേരും ഉന്നത വിജയത്തോടെ ഉപരിപഠനത്തിന് യോഗ്യത നേടി. ഭാഗ്യലക്ഷ്മി (96.4 ശതമാനം -കോമേഴ്സ്), ഫാത്തിമ നിസാർ (സയൻസ് 94.8 ശതമാനം) എന്നിവർ സ്കൂൾ തലത്തിൽ ഒന്നാമതെത്തി. റിദ സാക്കിർ ഹുസൈൻ, യുംന വി. അഹ്മദ് റാബി എന്നിവർ 90 ശതമാനത്തിലധികം മാർക്ക് നേടി വിജയിച്ചു. പത്താംക്ലാസിൽ പരീക്ഷയെഴുതിവർ മികച്ച വിജയം ചൂടി.
അസദ് മഖ്ബൂൽ ഭത്കർ 97.2 ശതമാനം മാർക്ക് നേടി ഒന്നാമതായി. പരീക്ഷയെഴുതിയവരിൽ 90 ശതമാനം പേരും ഡിസ്റ്റിങ്ഷനോടെ ഉപരിപഠനത്തിന് യോഗ്യത നേടി. ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദും വൈ. പ്രിൻസിപ്പൽമാരായ ജയ്മോൻ ജോയ്, റോബിൻ കെ. ജോസ്, ഷിഹാബുദ്ദീൻ എന്നിവർ അഭിനന്ദി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.