ഒളിമ്പിക്​സിൽ ഇന്ത്യയുടെ ​നീരജ്​ ചോ​പ്രയുടെ സ്വർണനേട്ടത്തിൽ സന്തോഷം പങ്കുവെക്കുന്ന ഖത്തറിലെ മലയാളി ആരാധകർ

നീരജിൻെറ സ്വർണം ആഘോഷമാക്കി പ്രവാസികളും

ദോഹ: ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടം ആഘോഷമാക്കി ഖത്തറിലെ പ്രവാസികളും. ജാവലിൻ ത്രോയിൽ നീരജ്​ ചോപ്ര സ്വർണമണിഞ്ഞ വാർത്തകൾക്കു പിന്നാലെ, സമൂഹ മാധ്യമങ്ങളിലായിരുന്നു ആദ്യ ആഘോഷങ്ങൾ.

കോവിഡ്​ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പരസ്യമായ ആഘോഷങ്ങളൊന്നും സാധ്യമായിരുന്നില്ല. ഇതിനിടയിലും താമസസ്ഥലങ്ങളിലും റൂമുകളിലുമായി മലയാളികൾ ഉൾപ്പെടെയുള്ളവർ നീരജിൻെറ സ്വർണത്തിളക്കത്തിൻെറ സന്തോഷം പങ്കുവെച്ചു.

ഖത്തറിലെ ഫേസ്​ബുക്ക്​​ കൂട്ടായ്​മയായ 'ഖത്തർ മലയാളീസ്' നേതൃത്വത്തിൽ ആസ്പൈർ സോണിൽ കേക്ക് മുറിച്ച്​ ആഘോഷം പങ്കിട്ടു.

നംഷീർ ബദെരി, നൗഫൽ കട്ടുപ്പാറ, ബിലാൽ, ഷബീർ, ഇർഫാൻ പകര, നിയാസ് കൈപ്പേങ്ങൽ, ജിജോ, സജീഷ്, ജെബിൻ, അബ്​ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Expatriates celebrate Neeraj's gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.