ദോഹ: ഖത്തറിലെ ജോലി ആവശ്യങ്ങൾക്കായി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്ക റ്റ് തയാറാക്കിയെന്ന കേസില്‍ ഏഷ്യന്പ്രവാസിക്ക് മൂന്നു വര്‍ഷം ത ടവും പിഴയും. ദോഹ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ശി ക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്തുന്നതിനും കോടതി ഉത്തരവിട്ടു. പ്രാദേശിക അറബിപത്രം ‘അർറായ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുറ്റാരോപിതനായ വ്യക്തി തെൻറ ബിരുദ സര്‍ട്ടിഫിക്കറ്റിെൻറ പകര്‍പ്പ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷന് വകുപ്പില്‍ സമര്‍പ്പിച്ചതോടെയാണ് തട്ടിപ്പിെൻറ ചുരുൾ അഴിഞ്ഞത്. മറ്റൊരു പ്രമാണത്തില്‍ നിന്നെടുത്ത ഖത്തരി അറ്റസ്റ്റേഷന് സ്റ്റിക്കറും യഥാര്‍ഥ സ്റ്റാമ്പും സഹിതമാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റിെൻറ പകര്‍പ്പ് സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ മാതൃരാജ്യത്തിലെ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ സാക്ഷ്യപ്പെടുത്തിയ സാധുവായ വിവാഹസര്ട്ടിഫിക്കറ്റില്നിന്നാണ് യഥാര്‍ഥ സ്റ്റാമ്പും സ്റ്റിക്കറും എടുത്തതെന്ന് മനസ്സിലായി.
കൂടുതല്‍ അന്വേഷണത്തില്‍ ഖത്തറിലെ ജോലിക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി വ്യാജരേഖകള്‍ ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് വ്യക്തമായി. കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.