ദോഹ: ഇന്ത്യൻ എംബസി തൊഴിൽ-കമ്യൂണിറ്റി വെൽഫെയർ ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഒാഡിനേറ്റിങ് ഓഫിസറുമായ എസ്.ആർ.എച്ച് ഫഹ്മിക്ക് ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം യാത്രയയപ്പ് നൽകി. ഐ.സി.ബി.എഫിൻെറ ഉപഹാരം പ്രസിഡൻറ് സിയാദ് ഉസ്മാനും ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജനും ചേർന്ന് നൽകി.
എംബസി ഉദ്യോഗസ്ഥൻ എന്നനിലയിൽ എസ്.ആർ.എച്ച് ഫഹ്മി കോവിഡ് ദുരിത കാലത്ത് ഇന്ത്യൻസമൂഹത്തിന് നൽകിയ സേവനങ്ങൾക്ക് ഭാരവാഹികൾ നന്ദിയർപ്പിച്ചു. കോവിഡ് കാലത്ത് നാട്ടിൽ പോകാൻ ആഗ്രഹിച്ച് പ്രവാസികൾക്കായി വന്ദേഭാരത് സർവിസുകളും ചാർട്ടേഡ് വിമാനങ്ങളും ഒരുക്കിയ ഫഹ്മിയുടെ നേതൃത്വത്തെയും അഭിനന്ദിച്ചു. എംബസി സെക്കൻഡ് സെക്രട്ടറി ഡോ. സോന സോമൻ, ലാബർ അറ്റാഷെ ധീരജ് കുമാർ, ഐ.സി.ബി.എഫ് വൈസ് പ്രസിഡൻറ് വിനോദ് നായർ, ജനറൽ സെക്രട്ടറി സബിത സഹീർ, അവിനാഷ് ഗെയ്ക്വാദ്, സന്തോഷ് കുമാർ പിള്ള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.