ദോഹ: അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ പടരുന്ന അഞ്ചാംപനിയില്നി ന്ന് ഖത്തര്‍ സുരക്ഷിതം. ശക്തമായ ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഫല മായി രാജ്യത്ത് രോഗം നിയന്ത്രിക്കാനായതായി കമ്യൂണിക്കബിള്‍ ഡിസീസ് സ െൻറര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍മസ്ലമാനി പറഞ്ഞു. പല രാജ് യങ്ങളിലും അഞ്ചാംപനി പടര്‍ന്നുപിടിക്കുകയാണ്. ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും അഞ്ചാംപനി കേസുകളില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. കോംഗോ, ഇത്യോപ്യ, ജോര്‍ജിയ, കസാഖ്സ്താന്, കിര്ഗിസ്താന്, മഡഗാസ്കര്‍, മ്യാന്മര്, ഫിലിപ്പീന്‍സ്, സുഡാന്, തായ്ലന്ഡ്, യുക്രെയ്ന് രാജ്യങ്ങളിലാണ് നിലവില്‍ അഞ്ചാംപനി വ്യാപകം. വാക്സിനേഷന് കവറേജ് കൂടുതലായുള്ള യു.എസ്.എ, തായ്ലന്ഡ്, തുനീഷ്യ രാജ്യങ്ങളിലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.
ദേശീയ രോഗപ്രതിരോധ കർമപദ്ധതിയെ അടിസ്ഥാനമാക്കി ഖത്തറിലെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായി നല്കുന്ന പതിവ് മീസില്‍സ് കുത്തിവെപ്പ് കര്‍ശനമായി നടപ്പാക്കിയിട്ടുണ്ട്. ഇതിനാൽ ഈ വര്‍ഷം ഖത്തറില്‍ ഒരുതരത്തിലുമുള്ള അഞ്ചാംപനി വ്യാപനവുമില്ലെന്ന് ഡോ. മുന അല്‍മസ്ലമാനി കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ ഇതുമായി ബന്ധപ്പെട്ട് വിരളമായ കേസുകളേയുള്ളൂ. ഏകദേശം നാലു കേസുകള്‍ മാത്രം. രാജ്യത്തേക്ക് വന്ന യാത്രക്കാരില്‍നിന്നാണ് ഈ കേസുകളുണ്ടായത്. ഗുരുതരമായ രോഗങ്ങളില്‍നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും മറ്റുള്ളവരിലേക്ക് രോഗങ്ങള്‍ പടരാതിരിക്കുന്നതിനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്സിനേഷന് ഷെഡ്യൂള്‍ നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഹമദ് ജനറല്‍ ആശുപത്രിയിലെ മെഡിസിന് വകുപ്പിലെ സാംക്രമിക രോഗവിഭാഗം അസിസ്റ്റൻറ് മേധാവി കൂടിയായ ഡോ.അല്മുസ്ലമാനി പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2019ല്‍ ലോകത്ത് അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുകയാണ്. 2018ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2019ലെ ആദ്യ മൂന്നു മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 300ശതമാനത്തിെൻറ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായ വര്‍ധന കാണുന്നുണ്ട്. യു.എസ്.എയില്‍ അഞ്ചാംപനി വ്യാപനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 30 സംസ്ഥാനങ്ങളിലായി ജനുവരി ഒന്നു മുതല്‍ ജൂലൈ 18വരെ 1148 കേസുകളാണ് സ്ഥിരീകരിച്ചത്. അഞ്ചാം പനി രോഗം ബാധിച്ചവരില്‍ ബഹുഭൂരിപക്ഷം പേരും വാക്സിനേഷന് എടുക്കാത്തവരായിരുന്നു. ലോകത്തിെൻറ പലഭാഗങ്ങളിലും ഇപ്പോഴും അഞ്ചാംപനി സാധാരണമാണ്. അഞ്ചാംപനി ബാധിച്ച യാത്രക്കാര്‍ ഈ രോഗം യു.എസിലേക്ക് കൊണ്ടുപോകുന്നത് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.