ദോഹ: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഗൾഫിൽ ഖത്തർ ഒന്നാമത്. ഏഷ്യയില്‍ അഞ്ചാം സ്ഥാ നവുമാണ്. ഫിഫ മൊത്തം റാങ്കിങ്ങിൽ അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ 57ാം റാങ്കിലേക്കെ ത്തി. കഴിഞ്ഞ റാങ്കിങ്ങില്‍ 62ാം സ്ഥാനത്തായിരുന്നു. ഫിഫ കഴിഞ്ഞദിവസം പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം 1391 പോയൻറുകളാണ് ഖത്തറിന്. ഏഷ്യയില്‍ ഇറാന്, ജപ്പാന്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ രാജ്യങ്ങളാണ് ഖത്തറിന് മുന്നിലുള്ളത്. യു.എ.ഇ (67), സൗദി അറേബ്യ (69), ഇറാഖ് (74), സിറിയ (83), ഒമാന്‍ (84), ലബനാന് (91), ജോർഡന് (98), ഫലസ്തീന് (99), ബഹ്റൈന്‍ (101) രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അറബ് രാജ്യങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് ഖത്തര്‍. 29ാം സ്ഥാനത്തുള്ള തുനീഷ്യയാണ് ഒന്നാമത്. അള്‍ജീരിയ (38), മൊറോകോ(42), ഈജിപ്ത് (49) രാജ്യങ്ങള്‍ക്കു പിന്നിലാണ് ഖത്തര്‍.
27ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്. ജപ്പാന് 28, ദക്ഷിണ കൊറിയ 39, ഓസ്ട്രേലിയ 44 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റാങ്ക്.
റാങ്കിങ്ങില്‍ 106ാം സ്ഥാനത്താണ് ഇന്ത്യ. ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫ്രാന്‍സ്, ബ്രസീല്‍ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് നാലാമതായി. ഉറുഗ്വായാണ് അഞ്ചാമത്. പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, സ്പെയിന്, അര്‍ജൻറീന, കൊളംബിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഏഷ്യന്‍ കപ്പിലെ കിരീടനേട്ടത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനമാണ് റാങ്കിങ്ങില്‍ വലിയ മുന്നേറ്റം നടത്താന്‍ ഖത്തറിന് സഹായകമായത്. 1993നുശേഷം ഇത്ര ഉയര്‍ന്ന റാങ്കിങ് ഖത്തര്‍ നേടുന്നത് ഈ ഫെബ്രുവരിയിലായിരുന്നു. ഏഷ്യന്‍ കപ്പിനു മുമ്പ് റാങ്കിങ്ങില്‍ 93ാം സ്ഥാനത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.