ദോഹ: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ ദേശീയ ഫുട്ബാൾ ടീം. ആതിഥേയരെന്ന നിലയിൽ ലോകകപ്പിനൊരുങ്ങുന്ന ഖത്തർ ഒരു സ്ഥാനം മെച്ചപ്പെടുത്തി 48ലെത്തി.
ലോകകപ്പ് തയാറെടുപ്പിന്റെ ഭാഗമായി ഓസ്ട്രിയയിൽ പരിശീലിക്കുന്ന ഖത്തർ ഇപ്പോൾ ചതുർരാഷ്ട്ര സൗഹൃദ മത്സരത്തിൽ മത്സരിക്കുകയാണ്. ആദ്യ കളിയിൽ മൊറോക്കോയോട് സമനില പാലിച്ചുവെങ്കിലും രണ്ടാം അങ്കത്തിൽ ഘാനയെ തോൽപിച്ചിരുന്നു. ഖത്തറിനുപുറമെ, ഇറാനും ഒരു സ്ഥാനം മെച്ചപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.