ദോഹ: വിവിധ മേഖലകൾ കൈകാര്യം ചെയ്യുന്നതിനായി ശൂറാ കൗൺസിൽ അഞ്ച് സമിതികൾ രൂപവത്കരിച്ചു. സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല സയ്ദ് ആല് മഹ്മൂദിെൻറ അധ്യക്ഷതയിൽ ചേർന്ന 49ാമത് സെഷെൻറ രണ്ടാമത് യോഗത്തിലാണിത്.
നിയമ നിർമാണ സമിതി, സാമ്പത്തിക ധനകാര്യ സമിതി, സർവിസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് സമിതി, ഇേൻറണൽ ആൻഡ് എക്സ്റ്റേണൽ സമിതി, സാംസ്കാരിക ഇൻഫർമേഷൻ സമിതി എന്നിങ്ങനെ അഞ്ച് സമിതികൾക്കാണ് 49ാം സെഷനിലെ രണ്ടാം യോഗത്തിൽ ശൂറാ കൗൺസിൽ രൂപം നൽകിയത്. അടുത്തവർഷം ഒക്ടോബറിൽ ശൂറാകൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അമീറിെൻറ നടപടിയെ അംഗങ്ങൾ സ്വാഗതം ചെയ്തു. 49ാം സെഷനിെൻറ പ്രഥമ യോഗത്തിൽ അമീർ നടത്തിയ പ്രസംഗത്തെയും സ്വാഗതം ചെയ്തു. മേഖല അന്താരാഷ്ട്ര തലങ്ങളിൽ ശൂറാ കൗൺസിലിെൻറ പ്രാധാന്യത്തെ അമീർ ഉയർത്തിക്കാട്ടിയതായി അംഗങ്ങൾ വിലിയിരുത്തി.
വിവിധ സമിതി അംഗങ്ങൾ
നാസർ ബിൻ റാഷിദ് അൽ കഅ്ബി, റാഷിദ് ബിൻ ഹമദ് അൽ മഅദാദി, യൂസുഫ് ബിൻ റാഷിദ് അൽ ഖാതിർ, നാസർ ബിൻ ഖലീൽ അൽ ജൈദ, അബ്ദുറഹ്മാൻ ബിൻ യൂസുഫ് അൽ ഖുലൈഫി, ഐശ ബിൻത് യൂസുഫ് അൽ മന്നാഇ, മുഹമ്മദ് ബിൻ അലി അൽ ഹൻസാബ്, അബ്ദുല്ലതീഫ് ബിൻ മുഹമ്മദ് അൽ സാദ.
നാസർ ബിൻ റാഷിദ് ബിൻ സരീ അൽ കഅ്ബി, മുഹമ്മദ് ബിൻ ഖാലിദ് അൽ ഗാനെം, നാസർ ബിൻ സുലൈമാൻ അൽ ഹൈദർ, അബ്ദുല്ല ബിൻ ഖാലിദ് അൽ ജബർ അൽ നുഐമി, ദഹ്ലാൻ ബിൻ ജംആൻ ബഷീർ അൽ ഹമദ്, അലി ബിൻ അബ്്ദുല്ലതീഫ് മുഹമ്മദ് അൽ മുഹന്നദി, നാസർ ബിൻ സുൽതാൻ നാസർ അൽ ഹുമൈദി, ഖാലിദ് അബ്ദുല്ല റാഷിദ് അൽ ബൂഐനൈൻ, ഡോ. ഹിന്ദ് ബിൻത് അബ്ദുറഹ്മാൻ മുഹമ്മദ് മുബാറക് അൽ മുഫ്ത, ഫഹ്ദ് ബിൻ മുഹമ്മദ് ഫഹ്ദ് സഅദ് ബുസ്വൈർ, സാലിഹ് അബ്ദുല്ല മുഹമ്മദ് അൽ മന്നാഇ, മുഹമ്മദ് ബിൻ അലി സുൽതാൻ അൽ അലി അൽ മആദീദ്, റീം ബൻത് മുഹമ്മദ് റാഷിദ് അൽ മൻസൂരി.
ഹാദി ബിൻ സഅദ് അൽ ഖയാറിൻ, ഇസ്മാഈൽ ബിൻ മുഹമ്മദ് ഷരീഫ് അൽ ഇമാദി, യൂസുഫ് ബിൻ അഹ്മദ് അലി ഉംറാൻ അൽ കുവാരി, ഖലീഫ ബിൻ അലി ഖലീഫ അൽ ഹിത്മി, നാസർ സൽമീൻ ഖാലിദ് അൽ സുവൈദി, മുഹമ്മദ് മഹ്ദി അൽ അഹ്ബാബി, മുബാറക് ബിൻ സൈഫ് അൽ മൻസൂരി, ഖാലിദ് ബിൻ മുഹമ്മദ് അജാജ് അൽ കുബൈസി, മുഹമ്മദ് ബിൻ മൻസൂർ അൽ ഷഹ്വാനി.
ഇബ്റാഹിം ബിൻ ഖലീഫ അൽ നസ്ർ, നാസർ ബിൻ അഹ്മദ് അൽ മൽകി, ഡോ. യൂസുഫ് മുഹമ്മദ് യൂസുഫ് അൽ ഉബൈദാൻ, അബ്ദുറഹ്മാൻ ബിൻ യൂസുഫ് അൽ ഖുലൈഫി, ദഹ്ലാൻ ബിൻ ജംആൻ ബഷീർ അൽ ഹമദ്, അബ്ദുൽ അസീസ് മുഹമ്മദ് അബ്ദുല്ല അൽ അത്വിയ്യ, മുഹമ്മദ് ബിൻ മഹ്ദി അജ്യാൻ അൽ അഹ്ബാബി, ഖാലിദ് ബിൻ അബ്ദുല്ല അൽ ബൂഐനൈൻ, അബ്ദുല്ല ബിൻ ഫഹദ് ഗുറാബ് അൽ മർരി, അബ്ദുല്ലതീഫ് ബിൻ മുഹമ്മദ് അൽ സാദ, ഡോ. ഹിന്ദ് ബിൻത് അബ്ദുറഹ്മാൻ അൽ സാദ, ഡോ. ഹിന്ദ് ബിൻത് അബ്ദുറഹ്മാൻ മുബാറക് അൽ മുഫ്ത.
റാഷിദ് ബിൻ ഹമദ് അൽ മഅ്ദാദി, അബ്ദുല്ല ബിൻ ഖാലിദ് അൽ മനാ, സഖ്ർ ബിൻ ഫഹദ് അൽ മുറൈഖി, അഹ്മദ് ബിൻ ഖലീഫ അൽ റുമൈഹി, അബ്ദുല്ല ബിൻ ഖാലിദ് അൽ നുഐമി, ഡോ. ഹിസ ബിൻത് സുൽതാൻ അൽ ജാബിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.