സൂ​ഖ് വാ​ഖി​ഫ്

മ​ധു​രി​ക്കും മേ​ള​ക​ളു​മാ​യി സൂ​ഖ്

ദോ​ഹ: രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ സൂ​ഖ് വാ​ഖി​ഫ് ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ പ്ര​ധാ​ന മൂ​ന്ന് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​കും.

ആ​റാ​മ​ത് സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര തേ​ൻ പ്ര​ദ​ർ​ശ​നം, മൂ​ന്നാ​മ​ത് സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം, പ്ര​ഥ​മ ഈ​ദ് സ്വീ​റ്റ് പ്ര​ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സൂ​ഖ് വാ​ഖി​ഫി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ ആ​റാ​മ​ത് സൂ​ഖ് വാ​ഖി​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹ​ണി എ​ക്‌​സി​ബി​ഷ​ൻ ന​ട​ക്കും. തു​ട​ർ​ന്ന് വ​രു​ന്ന​ത് ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​ന​മാ​ണ്. ഫെ​ബ്രു​വ​രി 13 മു​ത​ൽ 24 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

അ​വ​സാ​ന​മാ​യി പെ​രു​ന്നാ​ൾ മ​ധു​ര പ​ല​ഹാ​ര പ്ര​ദ​ർ​ശ​ന​മാ​ണ്. മാ​ർ​ച്ച് 20 മു​ത​ൽ 29 വ​രെ​യു​ള്ള ഉ​ത്സ​വ​സീ​സ​ണ് മ​ധു​രി​ത​മാ​യ സ​മാ​പ​ന​മാ​യി​രി​ക്കും പ്ര​ദ​ർ​ശ​നം സ​മ്മാ​നി​ക്കു​ക.

പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ക​മ്പ​നി​ക​ൾ​ക്ക് exhibition.souqwaqif.qa എ​ന്ന പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 1500 റി​യാ​ലാ​ണ് ഫീ​സ്. തേ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 10 ആ​ണ്. ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് ജ​നു​വ​രി 20ഉം ​മ​ധു​ര പ​ല​ഹാ​ര പ്ര​ദ​ർ​ശ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 28ഉം ​ആ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന തേ​ൻ ഫെ​സ്റ്റി​വ​ൽ പ​ങ്കാ​ളി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 25 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റി​ല​ധി​കം പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പ്ര​ദ​ർ​ശ​ക​രാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. 60ല​ധി​കം തേ​ൻ ഇ​ന​ങ്ങ​ളും മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. സ​ന്ദ​ർ​ശ​ക​ർ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന തേ​ൻ ഇ​ന​ങ്ങ​ൾ രു​ചി​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.

 ഹ​ലാ​വി, മ​സാ​ഫ​ത്തി, മ​ദ്ജൂ​ൽ, ജോ​ർ​ദാ​ൻ ബാ​ങ്ക്‌​സ് ഈ​ത്ത​പ്പ​ഴം, മി​ൽ​ക് ചോ​ക്ല​റ്റ് ഈ​ത്ത​പ്പ​ഴം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ കാ​ഴ്ച​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​ധു​ര പ​ല​ഹാ​ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളു​ടെ ഉ​ത്സ​വം എ​ന്ന പേ​രി​ലു​മ​റി​യ​പ്പെ​ടു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന പ​ര​മ്പ​രാ​ഗ​ത അ​റ​ബ് മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

നി​ല​വി​ൽ സൂ​ഖി​ൽ ഫ​ഖ​അ കൂ​ൺ ലേ​ല​വും വി​ൽ​പ​ന​യും തു​ട​രു​ക​യാ​ണ്. നാ​ലു മാ​സ​ത്തോ​ളം നീ​ളു​ന്ന ഫ​ഖ​അ മേ​ള​ക്ക് ഡി​സം​ബ​ർ അ​വ​സാ​ന​വാ​ര​മാ​ണ് തു​ട​ക്ക​മാ​യ​ത്. രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് ഇ​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും. 

Tags:    
News Summary - Food Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.