ലോകകപ്പിന്​ പുറപ്പെടുന്നവരുടെ ശ്രദ്ധക്ക്​; ഖത്തറിലേക്കുള്ള യാത്രക്ക്​ മുമ്പ്​ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധം

ദോഹ: ലോകകപ്പിനായി ഖത്തറിലേക്ക്​ വിമാനം കയറാൻ ഒരുങ്ങുന്ന കാണികൾ ശ്രദ്ധിക്കുക. ഖത്തറി​േലക്ക്​ പുറപ്പെടും മു​േമ്പ കോവിഡ്​ നെഗറ്റീവ്​ പരിശോധനാ ഫലം നിർബന്ധമാണ്​. യാത്ര പുറപ്പെടുന്നതിന്​ 48 മണികൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ പരിശോധനാ ഫലമോ, അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിലെ റാപിഡ്​ ആൻറിജൻ പരിശോധനാ ഫലമോ കൈയിൽ കരുതണം. ഫലം നെഗറ്റീവ്​ ആണെങ്കിൽ മാത്രമേ രാജ്യത്തേക്ക്​ വിമാന യാത്ര അനുവദിക്കൂ.

പുറപ്പെടുന്ന വിമാനത്താവളത്തിലെ ചെക്ക്​ ഇൻ കൗണ്ടറിൽ ഫലം കാണിച്ച ശേഷമേ യാത്ര ആരംഭിക്കാൻ കഴിയൂ. ആറു വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ്​ പരിശോധന വേണമെന്നാണ്​ നിർദേശം. ആഗസ്​റ്റ്​ 31ന്​ നിലവിലുള്ള ​ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ യാത്രാ നയം തന്നെയാവും ലോകകപ്പ്​ വേളയിലും ബാധകമാവുക. ഖത്തറിലെത്തിയ ശേഷം ക്വാറൻറീനോ, കോവിഡ്​ പരിശോധനയോ ആവശ്യമില്ലെന്നും നിർദേശിച്ചു.

18ന്​ മുകളിൽ പ്രായമുള്ള എല്ലാ സന്ദർശകരും കോവിഡ്​ സ്​റ്റാറ്റസ്​ ആപ്ലിക്കേഷനായ ഇഹ്​തിറാസ്​ (EHTERAZ) മൊബൈൽ ഫോണിൽ ​ഡൗൺലോഡ്​ ചെയ്യണം. കോവിഡ്​ ബാധിതൻ അല്ലെന്ന്​ തെളിയിക്കുന്ന ഗ്രീൻ സ്​റ്റാറ്റസ്​ ഉള്ളവർക്കു മാത്രമാവും പൊതു ഇടങ്ങളിലേക്കും മറ്റും പ്രവേശനം അനുവദിക്കൂ.

എല്ലാവർക്കും ആരോഗ്യ പരിചരണവും ചികിത്സയും ഉറപ്പു നൽകു​ന്നുണ്ടെങ്കിലും സന്ദർശകർ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ട്രാവൽ ഇൻഷുറൻസ്​ എടുക്കാൻ അധികൃതർനിർദേശിച്ചു.

Tags:    
News Summary - For the attention of those leaving for the World Cup to Qatar A covid test is mandatory before travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.