ദോഹ: ഗസ്സയിൽ വെടിനിർത്തൽ ശ്രമം സജീവമായി തുടരുന്നതിനിടെ ദോഹയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമിർ അബ്ദുല്ലഹിയാൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ഇരുവരും വെടിനിർത്തൽ ഉടൻ സാധ്യമാക്കാനും യുദ്ധം വ്യാപിക്കുന്നത് തടയാനുമുള്ള നടപടികൾ ചർച്ച ചെയ്തു.
ബുധനാഴ്ച രാവിലെ ദോഹയിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയുമായും മന്ത്രി ഹുസൈൻ അബ്ദുല്ലഹിയാൻ കൂടിക്കാഴ്ച നടത്തിയതായി ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കര, വ്യോമ, കടൽ മാർഗങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണം 75ാം ദിവസത്തിലേക്ക് നീണ്ടപ്പോഴും ഹമാസിന്റെ ചെറുത്തുനിൽപ് ശക്തമായി തുടരുന്നതായി ഹനിയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.