ദോഹ: മുവാസലാത്തും (കർവ) ഖത്തർ ചാരിറ്റിയും കൈകോർത്ത് ഇത്തവണയും കർവ ബസ് കാർഡുകൾ വിതരണം ചെയ്യുന്നു. മുവാസലാത്തിെൻറ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായാണ് ബസ് കാർഡുകൾ വിതരണം ചെയ്യുന്നത്.
ഖത്തർ ചാരിറ്റി തൊഴിലാളികൾക്കായി നൽകുന്ന ഇഫ്താർ ഭക്ഷണത്തിനോടൊപ്പമാണ് സ്മാർട്ട് കാർഡുകളും നൽകുന്നത്.
പദ്ധതിയുടെ ഭാഗമായി ഖത്തർ ചാരിറ്റി റിലേഷൻസ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി സെക്ഷൻ മേധാവി അഹ്മദ് ഉമർ അൽ ഷെറാവിക്ക് മുവാസലാത്ത് ലൈറ്റ് ട്രാൻസ്പോർട്ട് സർവിസ് ഓപറേഷൻ മാനേജർ നാസർ മംദൂഹ് അൽ ഷമ്മാരി സ്മാർട്ട് കാർഡുകൾ നൽകി.
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരാണ് തൊഴിലാളികൾ. തൊഴിലാളികൾക്കായി കർവ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ മുന്നോട്ടുവന്ന മുവാസലാത്തിനും അവരുടെ തുടർച്ചയായ സഹകരണത്തിനും പങ്കാളിത്തത്തിനും നന്ദി അറിയിക്കുകയാണെന്നും അൽ ഷെറാവി പറഞ്ഞു.
സമൂഹത്തിന് പ്രയോജനം ലഭിക്കുന്നതിനാവശ്യമായ എല്ലാ പദ്ധതികളിലും വിവിധ സ്ഥാപനങ്ങളുമായും സംരംഭങ്ങളുമായും സഹകരിക്കാൻ ഖത്തർ ചാരിറ്റി സന്നദ്ധമാണെന്ന് അൽ ഷെറാവി കൂട്ടിച്ചേർത്തു.രാജ്യത്ത് കർവ ബസുകളിൽ യാത്രചെയ്യാൻ ഇത്തരത്തിലുള്ള കാർഡുകൾ നിർബന്ധമാണ്. പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മെട്രോയും കർവ പൊതുബസുകളും വെള്ളിയും ശനിയും ഓടുന്നില്ല. ബാക്കിയുള്ള ദിവസങ്ങളിൽ 20 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.