വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ ഹെൽത്ത് കെയർ പോളിസി ആൻഡ് റിസർച് പ്രഫസർ ഡോ. ലെയ്ഥ് അബൂ റദ്ദാദ്

ദോഹ: ഖത്തറിൽ കോവിഡ്–19 രോഗമുക്തി നേടിയവർക്ക് വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. രോഗം ബാധിച്ച 10,000 പേരിൽ നാലു പേർക്ക് മാത്രമാണ് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയെന്നും വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ തയാറാക്കിയ പഠനം വ്യക്തമാക്കുന്നു. ഖത്തറിൽ ഇതുവരെ 54 പേർക്ക് മാത്രമാണ് രോഗമുക്തി നേടിയതിനുശേഷം വീണ്ടും രോഗം പിടിപെട്ടത്​.

രോഗമുക്തി നേടിയവരിൽ രോഗപ്രതിരോധശേഷി നാലു മാസത്തോളം നിലനിൽക്കുമെന്നും ഹെൽത്ത് കെയർ പോളിസി ആൻഡ് റിസർച് പ്രഫസർ ഡോ. ലെയ്ഥ് അബൂ റദ്ദാദ് പറയുന്നു. അടുത്ത വർഷം അവസാനം വരെ കോവിഡ്–19​െൻറ സാന്നിധ്യം ലോകത്തുണ്ടാകും. മഹാമാരിക്കെതിരായ നാലു പ്രതിരോധ വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്​. ഈ വർഷം അവസാനത്തോടെ അവ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്​. ഇത് ഏറെ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

രക്തഗ്രൂപ്പുകളും വൈറസ്​ ബാധയും രോഗം വീണ്ടും ബാധിക്കാനുള്ള സാധ്യതയും തമ്മിൽ ഒരു ബന്ധവുമില്ല.ജനങ്ങൾക്കിടയിൽ വളരെ എളുപ്പത്തിൽ പടർന്നുപിടിക്കുന്നതും ലക്ഷണങ്ങൾ പ്രകടമാകാൻ സമയമെടുക്കുന്നതുമാണ് കോവിഡ്–19നെ അപകടകാരിയാക്കുന്നത്​. ജനങ്ങൾ സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ ജാഗ്രത കൈവെടിയരുത്​. രോഗം ഇപ്പോഴും നമ്മുടെ പരിസരത്തുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കൊറോണ വൈറസ്​ രാജ്യത്തി​െൻറ എല്ലായിടങ്ങളിലും വ്യാപിച്ചിട്ടില്ലെന്നും ചില പോക്കറ്റുകളിൽ മാത്രമേ വൈറസ്​ ബാധ ഉണ്ടായിട്ടുള്ളൂവെന്നും കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. രാജ്യം പതിയെ രോഗമുക്തി നേടുകയാണ്​.

അന്തരീക്ഷത്തിൽ വൈറസി​െൻറ സാന്നിധ്യം പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പഠനം നടത്തിയിരുന്ന​ു. അന്തരീക്ഷത്തിൽ വൈറസി​െൻറ സാന്നിധ്യം ഉണ്ടായേക്കാം. എന്നാൽ, അത് തീരെ ചെറിയ ഭാഗങ്ങളിൽ മാത്രമാണ്​. ഇത്തരം വൈറസുകൾക്ക് രോഗം പരത്താനുള്ള ശേഷി കുറവായിരിക്കും. വിവിധ പ്രതലങ്ങളിലും വൈറസി​െൻറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതി​െൻറ അപകടസാധ്യത എത്രത്തോളമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്​. രോഗം പകരാൻ ഇത് കാരണമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എല്ലാ പ്രതലങ്ങളും അണുമുക്തമാക്കിയതായി കമ്പനികൾ അവകാശപ്പെട്ടിരുന്നെങ്കിലും വീണ്ടും സാമ്പിളുകൾ ശേഖരിച്ചതിൽനിന്ന് വൈറസി​െൻറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്​.

മലിനജല സംവിധാനങ്ങളിലും േസ്രാതസ്സുകളിലും വൈറസി​െൻറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്​. ഒരു പ്രദേശത്തെ മലിനജല േസ്രാതസ്സുകളിൽ കൂടുതൽ അളവിൽ വൈറസി​െൻറ സാന്നിധ്യമുണ്ടെങ്കിൽ ഇത്തരം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് ഇത് സഹായകമാകുമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട ഘട്ടമാണിത്​. സെപ്​റ്റംബർ ഒന്നുമുതൽ നാലാംഘട്ട നിയന്ത്രണങ്ങൾ നീക്കാൻ​ തുടങ്ങുകയാണ്​. റസ്​റ്റാറൻറുകളിലും മാളുകളിലുമുള്ള നിയന്ത്രണങ്ങൾകൂടി ഇല്ലാതാകും. ഇവിടങ്ങളിൽ കൂടുതൽ ആളുകൾക്ക്​ പ്രവേശിക്കാനുമാകും. എന്നാൽ, ഇത്തരം കേന്ദ്രങ്ങളിൽ പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

തൊഴിലിടങ്ങളിൽനിന്നോ സൂപ്പർമാർക്കറ്റുകളിൽനിന്നോ വൈറസ്​ ബാധിച്ചാൽ കുടുംബത്തിലെ 60 ശതമാനം ആളുകളിലേക്കും അത് എത്തുമെന്ന് മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്​.അതേസമയം, മറ്റു രാജ്യങ്ങളിൽനിന്നുള്ള വിമാനവിലക്ക്​ ഖത്തർ നിബന്ധനകൾക്ക്​ വിധേയമായി പിൻവലിച്ചതോടെ പ്രവാസികൾ രാജ്യത്തേക്ക്​ തിരിച്ചെത്തുന്നുണ്ട്​.ഇങ്ങനെ വരുന്നവർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ കൂടിയിട്ടുണ്ട്​. ആഗസ്​റ്റ്​ 27ന്​ രാജ്യത്തെ പുതിയ രോഗികൾ 246 ആണ്​.ഇതിൽ 16 പേർ വിദേശത്ത് നിന്നെത്തിയവരാണ്​. ആഗസ്​റ്റ് 23ന് 244 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 14 പേർ വിദേശത്തുനിന്ന്​ എത്തിയവരാണ്.    

പുതിയ രോഗികൾ 208 പേർ, 10 പേർ വിദേശങ്ങളിൽനിന്ന്​ വന്നവർ

ദോഹ: ഖത്തറിൽ 208 പേർക്കുകൂടി വെള്ളിയാഴ്​ച കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ഇതിൽ 10 പേർ മറ്റ്​ വിദേശരാജ്യങ്ങളിൽനിന്ന്​ തിരിച്ചെത്തിയവരാണ്​. 220 പേർക്ക്​ രോഗമുക്തിയുമുണ്ടായി. നിലവിലുള്ള രോഗികൾ 2983 ആണ്​. ഇന്നലെ 5096 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 6,14,354 പേർക്കാണ്​ ഇതുവരെ പരിശോധന നടത്തിയത്​. ആകെ 1,18,196 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​.

രോഗം ഭേദമായവരും മരിച്ചവരും ഉൾ​െപ്പടെയാണിത്​. വെള്ളിയാഴ്​ച ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 196 ആയിട്ടുണ്ട്​. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​ 427 പേരാണ്​. തീവ്രപരിചരണവിഭാഗത്തിൽ 68 പേരുമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.