ദോഹ: ഹജ്ജിന് പോകാനുള്ള അനുമതി ഈ വർഷവും ഖത്തറിൽ നിന്നുള്ളവർക്ക് ഉണ്ടാകില്ലെന്ന് ഖത്തറിൽ നിന്നുള്ള ഹജ്ജ്–ഉംറ സേവന കമ്പനികൾ. ഹജ്ജിന് അപേക്ഷ നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനം ഖത്തറിൽ മാത്രം ലഭ്യമല്ല. ഓൺലെൻ വഴി മാത്രമാണ് ഹജ്ജിനുള്ള അപേക്ഷകർ സമർപ്പിക്കേണ്ടത്. എന്നാൽ ഈ സംവിധാനം ഖത്തറിൽ നിന്നുള്ളവർക്ക് ലഭ്യമാക്കാത്തത് മനപ്പൂർവമാണെന്ന് കമ്പനികൾ ആരോപിച്ചു. ശഅ്ബാൻ മുപ്പതിന് മുൻപ് തന്നെ ഹജ്ജ് അപേക്ഷകൾ സമർപ്പിക്കമെന്നാണ് സൗദി ഹജ്ജ് കമ്മിറ്റി നിർദേശി ച്ചിട്ടുള്ളത്. എന്നാൽ ഈ നിർദേശം പാലിക്കണമെങ്കിൽ വെബസൈറ്റ് തുറക്കാൻ കഴിയണം.
ഇത് വരെയും ഹജ്ജ് വെബ്സൈറ്റ് ഖത്തറിൽ മാത്രം തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഈ മേഖലയിൽ പ്രവ ർത്തിക്കുന്ന കമ്പനി പ്രതിനിധികൾ അറിയിച്ചു. പതിവിൽ നിന്ന് ഭിന്നമായി ഇത്തവണ മൂന്ന് മാസം മുൻപ് തന്നെ രജിസ്േട്രഷൻ അാസാനിപ്പിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചത് ഖത്തറിൽ നിന്നുളള ഹാജിമാരെ പങ്കെടുപ്പിക്കാതിരക്കാനുള്ള ശ്രമത്തിെൻ്റ ഭാഗമായാണെന്ന് ഖത്തർ അധികൃതർ കുറ്റപ്പെടുത്തി. രാജ്യത്തെ പൗ രൻമാർക്കും പ്രവാസികൾക്കും കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും ഹജ്ജ് നിർവഹിക്കാൻ കഴി യില്ലെന്ന് സൗദി അധികൃതരുടെ നിലപാടിൽ നിന്ന് ഇതിനകം തന്നെ വ്യക്തമായതായും കമ്പനി അധികൃതർ കു റ്റപ്പെടുത്തി. ഈ വർഷമെങ്കിലും ഹജ്ജിന് പോകാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിശ്വാസി കൾ.
ഇക്കഴിഞ്ഞ ഒരു വർഷക്കാലം ഖത്തറിൽ നിന്ന് ഉംറക്ക് പോകാൻ കഴിയാത്തതിെൻ്റ അമർശം നിലനിൽ ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ ഹജ്ജിന് പോകാൻ അനുമതി ലഭിക്കില്ലെന്ന വാർത്ത വന്നിരിക്കുന്നത്. ഈ മാസമാണ് ലോക രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ സൗദി ഹജ്ജ് മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഖത്തറിന് ഈ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഖത്തറിൽ സൗദി എംബസിയും കോൺസുലേറ്റും പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പ്രത്യേക സംവിധാനം കൊണ്ട് വന്നെങ്കിൽ മാത്രമേ ഹജ്ജ് വിസയടക്കമുള്ള അനുമതി പത്രങ്ങൾ ലഭ്യമാവുകയുള്ളൂ. സൗദിയുടെ ഭാഗത്ത് നിന്ന് ഇത് വരെ ഇത്തരത്തി ലൊരു നീക്കവും ഉണ്ടാകാത്ത സാഹചര്യത്തിൽ നിർബന്ധ ആരാധനാ കർമം നിർവഹിക്കാൻ കഴിയുമോ എന്ന ആശങ്കിലാണ് വിശ്വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.