ദോഹ: ഹജ്ജ് കർമങ്ങൾക്കായി സൗദി അറേബ്യയിലേക്ക് പുറപ്പെടും മുമ്പ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രധാന്യം ഓർമിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. തീർഥാടകർ സ്വീകരിക്കേണ്ട കുത്തിവെപ്പുകളുടെ ഇനങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനെതിരായ വാക്സിൻ ഒരു വയസ്സിന് മുകളിലുള്ള എല്ലാവരും നിർബന്ധമായും സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. 6-12 മാസം പ്രായമുള്ളവർക്ക് രണ്ട് മാസത്തെ ഇടവേളയിലായി രണ്ട് ഡോസുകളായി വാക്സിൻ നൽകാമെന്നും മന്ത്രാലയം അറിയിച്ചു. പകർച്ചപ്പനി, കോവിഡ്, ന്യൂമോകോക്കൽ വാക്സിൻ എന്നിവയും മന്ത്രാലയം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.