ദോഹ: സ്ത്രീജന്യ രോഗങ്ങളും പ്രസവ സംബന്ധമായ പ്രശ്നങ്ങളും ഗൗരവത്തിലെടുക്കണമെന്നും തുടക്കത്തിൽതന്നെ ചികിത്സ തേടണമെന്നും സിദ്റ മെഡിസിൻ നിർദേശിച്ചു.
ഗർഭാശയത്തിൽ നിന്നുള്ള അമിതമായ രക്തസ്രാവം, ആർത്തവ സമയത്തെ ക്രമാതീതമായ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങൾക്ക് നേരത്തേതന്നെ മതിയായ ചികിത്സ നൽകി സാഹചര്യം ഗുരുതരമാകാതെ ശ്രദ്ധിക്കണമെന്നും സിദ്റ മെഡിസിൻ ഗൈനക്കോളജി, ഒബ്സ്റ്റെട്രിക്സ് സീനിയർ ഫിസിഷ്യൻ ഡോ. ഡെനിസ് ഹൊവാർഡ് വ്യക്തമാക്കി.
ആർത്തവ ചക്രം, അർബുദ പ്രതിരോധം, ഗർഭധാരണത്തിനുള്ള തയാറെടുപ്പ്, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീ കൂടുതൽ ശ്രദ്ധ നൽകണം. ആർത്തവ ചക്രവുമായി ബന്ധപ്പെട്ട് കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും ഏതെങ്കിലും രീതിയിലുള്ള അസ്വാഭാവികതകൾ ശ്രദ്ധയിൽ
പെട്ടാൽ ഉടൻതന്നെ മതിയായ ചികിത്സ തേടണമെന്നും ഡോ. ഡെനിസ് ഹോവാർഡ് നിർദേശം നൽകി.
അർബുദത്തെ പ്രതിരോധിക്കുന്നതിെൻറയും നേരത്തേ കണ്ടെത്തുന്നതിെൻറയും ഭാഗമായുള്ള പരിശോധനകളിൽ സ്ത്രീകൾ പങ്കെടുക്കണം. നിരന്തര വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും വളരെ പ്രധാനപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.