ദോഹ: ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് (പി. എച്ച്. സി .സി) കീഴിലുള്ള എല്ലാ ഹെൽത്ത് സെൻററുകളും രോഗികളെ സ്വീകരിക് കാൻ തയ്യാറാണെന്ന് അധികൃതർ. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമായി ഹെൽത്ത് സ െൻററുകളുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിരുന്നു. സെൻററുകളിൽ തിരക്ക് ഒഴിവാക്കാനും അത് വഴി വൈറസ് ബാധ പടരാനുള്ള സാധ്യതയില്ലാതാക്കാനും ഇത് സഹായിച്ചെന്നും പി. എച്ച്. സി. സി എംപ്ലോയ്മെൻറ് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അൽ അബ്ദുല്ല പറഞ്ഞു.രോഗികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ടെലിഫോൺ കൺസൾട്ടിംഗ് സേവനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഹെൽത്തി ചൈൽഡ് ക്ലിനിക്കുകൾ, വാക്സിനേഷൻ, അൾട്രാസൗണ്ട് റേഡിയോളജി ക്ലിനിക്കുകൾ, പ്രീ മാരിറ്റൽ എക്സാമിനേഷൻ ക്ലിനിക്കുകൾ തുടങ്ങി പ്രധാനപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. ലഅബൈബ് ഹെൽത്ത്സെൻറർ, എയർപോർട്ട് ഹെൽത്ത് സെൻറർ, അൽഖോർ ഹെൽത്ത് സെൻറർ, റയ്യാൻ സെൻറർ, വെസ്റ്റ്ബേ സെൻറർ എന്നിവിടങ്ങളിലെല്ലാം ഈ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ സ്പെഷ്യലൈസഡ് കേന്ദ്രങ്ങളിൽ അടിയന്തര കേസുകൾ പരിഗണിക്കുമെന്നും അവർ വ്യക്തമാക്കി.
മൈദർ ഹെൽത്ത് സെൻറർ, അബൂബക്കർ ഹെൽത്ത് സെൻറർ, റൗദത് ഖൈൽ സെൻറർ, അൽ ശഹാനിയ, ഗറാഫത് അൽ റയ്യാൻ, അൽ കഅ്ബാൻ, റുവൈസ് എന്നീ ഹെൽത്ത് സെൻററുകളിൽ അടിയന്തര സേവനം ലഭ്യമാണ്. മൈദർ ഹെൽത്ത് സെൻറർ, റൗദത് അൽ ഖൈൽ ഹെൽത്ത് സെൻറർ, ഗറാഫത് അൽ റയ്യാൻ, ഉംസലാൽ ഹെൽത്ത്സെൻറർ എന്നിവ പൂർണമായും കോവിഡ്–19 കേസുകൾക്കായി മാറ്റിയിട്ടുണ്ട്. ഈ സെൻററുകൾ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.ടെലിഫോൺ വഴിയുള്ള വിർച്വൽ കൺസൾട്ടിംഗ് സേവനം ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 11 വരെ തുടരും. മാർച്ച് 18 മുതൽ ഏപ്രിൽ 20 വരെ 49341 രോഗികളുമായാണ് ഡോക്ടർമാർ ഫോൺ വഴി ബന്ധപ്പെട്ടത്. പി. എച്ച്. സി. സിക്ക് കീഴിലുള്ള കമ്മ്യൂണിറ്റി കാൾ സെൻറർ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ തുടരും. അപ്പോയിൻറ്മെൻറ് എടുക്കാതെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സേവനം തേടുന്നതിനുള്ള സൗകര്യമാണ് കമ്മ്യൂണിറ്റി കോൾസെൻറർ നൽകുന്നത്. ടെലിഫോൺ കൗൺസിലിംഗ് സേവനത്തിന് പുറമേ, കമ്മ്യൂണിറ്റി കോൾസെൻറർ, ഡ്രഗ് ഡെലിവറി സർവീസ് അറ്റ് ഹോം, ഇലക്േട്രാണിക് മെഡിക്കൽ സർട്ടിഫിക്കേഷൻ സെർവീസ്, വിർച്വൽ ഡയബറ്റിക് ക്ലിനിക്ക് എന്നിവയെല്ലാം കോവിഡ്–19 പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി രൂപീകരിച്ച സേവനങ്ങളാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.