ദോഹ: ഖത്തറിന്റെ വടക്കൻ മേഖലയായ റാസ് ലഫാനിൽ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതായി കാലാവസ്ഥ വിഭാഗം അറിയിപ്പ്. ഞായറാഴ്ച രാവിലെ തുടങ്ങി, തിങ്കളാഴ്ച രാവിലെ വരെ മേഖലയിൽ ശക്തമായി ലഭിച്ചു. 29.2 മില്ലി മീറ്ററാണ് റാസ് ലഫാനിൽ മഴ രേഖപ്പെടുത്തിയത്. അൽ ദകീറയിൽ 23.7 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മഴ പെയ്തത്. ശനിയാഴ്ച മുതൽ അൽ ദഖീറയിൽ 69.6 മില്ലിമീറ്റർ മഴപെയ്തതായി അറിയിച്ചു. മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രാജ്യം കടുത്ത തണുപ്പിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. താപനില 10 ഡിഗ്രിയിലും താഴുമെന്നും ഉൾപ്രദേശങ്ങളിൽ തണുപ്പിന്റെ കാഠിന്യമേറുമെന്നുമാണ് അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.