ദോഹ: ഖത്തർ ഇന്ത്യന്‍ എംബസിയും ഐ.സി.ബി.എഫും ചേർന്ന് നടത്തുന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് വെള്ളിയാഴ്ച അല്‍ ഖോറിലെ കോര്‍ ബേ റസിഡന്‍സിയിൽ നടക്കും. ഹാർബറിന് എതിർവശത്തെ ബിൽഡിങ് നമ്പർ 22ൽ നടക്കുന്ന ക്യാമ്പിൽ പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്, മറ്റ് എംബസി സേവനങ്ങള്‍ക്ക് എന്നിവക്ക് സൗകര്യമുണ്ടാകും.
അല്‍ ഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താൻ ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 11വരെയാണ് ക്യാമ്പിന്റെ പ്രവർത്തനം.
രാവിലെ എട്ട് മുതല്‍ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കാൻ സഹായം ലഭ്യമാകും. മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടു വരണം. ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് ഡെസ്ക്കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7046 2114, 6610 0744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.