ദോഹ: ഖത്തറിൽ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ കെ.പി.എഫ്.ക്യു ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് കെ.പി. അഷറഫ്, ആരിഫ്, ജിൻസി മെഹബൂബ്, നൗഫൽ യൂസഫ്, മൻസൂർ, മുഹമ്മദ് റാഫി, സുഹൈൽ കൊന്നക്കോട് എന്നിവർ സംസാരിച്ചു. സൂരജ് ശ്രീകുമാർ സ്വാഗതവും ട്രഷറർ ഷക്കീർ മുല്ലക്കൽ നന്ദിയും പറഞ്ഞു.
ദോഹ: ഖത്തറിലെ മലയാളി കുടുംബ കൂട്ടായ്മയായ ഫാമിലി ഒക്കേഷൻ കുടുംബ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മദീന ഖലീഫ നോർത്ത് പാർക്കിൽ നടന്ന സംഗമം സക്കരിയ്യ മാണിയൂർ അധ്യക്ഷത വഹിച്ചു. അയ്യൂബ് പള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ മരവന്റവിടെ, പി.കെ. യൂസഫ്, നസീം കല്ലുപാറ, മിസ്ഫർ കൈപ്രത്ത്, അശ്റഫ് കൊളത്തുങ്കര, ബഷീർ കരിയാട്, ബഷീർ കടവത്തൂർ ,അശ്റഫ് അല്ലാനൂർ, മുഹമ്മദ് കിഴക്കിയിൽ, മസൂദ്, മശ്ഹൂദ് മട്ടന്നൂർ, സഹീർ കൊളച്ചേരി, ഷഫീഖ് മാങ്കടവ് തുടങ്ങിയവർ നേതൃത്വം നൽകി. മുജീബ് കളരിപ്പറമ്പിൽ സ്വാഗതവും ദാവൂദ് തണ്ടപ്പുറം നന്ദിയും പറഞ്ഞു.
ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾഡ് ഐഡിൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. ജില്ല പ്രസിഡന്റ് കുരുവിള ജോർജ് അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് ഹുദവി റമദാൻ സന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജുട്ടാസ് പോൾ, ഇൻകാസ് വൈസ് പ്രസിഡന്റുമാരായ അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, ശ്രീജിത്ത് ആലപ്പുഴ, കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സിബി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഇഫ്താർ വിരുന്നിന് ലിജു എബ്രഹാം മാമൻ, രഞ്ചു വെച്ചൂച്ചിറ, ലിജു കുമ്പഴ, ചാൾസ് റാന്നി, ജിബി വർഗീസ്, നിതിൻ, അലസ് പി. മാത്യു, ബാലു, ടിജു തോമസ്, ഐസക് തുടങ്ങിയവർ നേതൃത്വം നൽകി.
ദോഹ: ഖത്തറിലെ ഇടുക്കി-കോട്ടയം സ്വദേശികളുടെ കൂട്ടായ്മയായ ഐക്യസാഖ് ഇഫ്താർ സ്നേഹസംഗമം നടത്തി. റോയൽ ഗാർഡൻ ക്ലബ് ഹൗസിൽ നടന്ന സംഗമത്തിൽ ഐ.സി.ബി.എഫ്, ഐ.സി.സി പ്രതിനിധികൾ, മറ്റു സംഘടനകൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ഐക്യസാഖ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംഘടന പ്രതിനിധികൾ സംസാരിച്ചു. ഐക്യസാഖ് പ്രസിഡന്റ് പ്രദീപ് തെക്കാനത്ത്, ജനറൽ സെക്രട്ടറി മഹേഷ് എന്നിവർ നേതൃത്വം നൽകി.
ദോഹ: ഖത്തറിലുള്ള, പാലക്കാട് ജില്ലയിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് പാലക്കാട് (മാപ് ഖത്തർ) നജ്മയിലെ ഷാലിമാർ ഇസ്തംബൂൾ ഹോട്ടലിൽ ഇഫ്താർ മീറ്റ് നടത്തി. നോമ്പിന്റെ ആത്മാവ് എന്ന വിഷയത്തിൽ വൈസ് പ്രസിഡന്റ് യൂസുഫ് പുലാപ്പറ്റ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മുൻ അംഗങ്ങളായ മൊയ്ദുപ്പ, ഹംസ, അബ്ദുൽഗനി മാസ്റ്റർ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായി. സെക്രട്ടറി അജ്മൽ നന്ദി പറഞ്ഞു. വനിത അംഗങ്ങൾ അടക്കം 250ലധികം പേർ പങ്കെടുത്തു.
ദോഹ: പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ ഖത്തർ അലുമ്നി ഇഫ്താർ സംഗമം നടത്തി. ബിൻമഹ്മൂദ് കടവ് ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. പരിപാടികൾക്ക് ഡോ. അമൽ, നൗഫൽ പാതാരി, മനാഫ്, റോണി, നൗഫൽ കട്ടുപ്പാറ, സുഹൈൽ, ഫൈസൽ, യൂനുസ് പേരയിൽ എന്നിവർ നേതൃത്വം നൽകി.
ദോഹ: കൊടുങ്ങല്ലൂർ എടവിലങ്ങ് നിവാസികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു. സിദ്ദീഖ് പടിയത്ത് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നൂറുദ്ദീൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അഷ്റഫ് വട്ടപ്പറമ്പിൽ റമദാൻ സന്ദേശം നൽകി. ഷഫീക് പുളിപ്പറമ്പിൽ പരിപാടികൾ നിയന്ത്രിച്ചു.
ദോഹ: മങ്ങാട് ഏരിയ ഖത്തർ കൂട്ടായ്മ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് നടത്തി. പ്രസിഡന്റ് നിജാസ് ഉമർ അധ്യക്ഷത വഹിച്ചു. നാസർ ഫൈസി റംസാൻ ഉദ്ബോധന പ്രഭാഷണം നടത്തി. മങ്ങാട് മഹല്ല് വൈസ് പ്രസിഡന്റ് മമ്മൂട്ടി ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു. അസീസ്, സാലിം, റീഫൻ ഷബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.