ദോഹ: വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ വമ്പൻ ടൂർണമെന്റുകൾക്ക് മുമ്പായി അണ്ടർ 23 ടീമിന് പുതിയ പരിശീലകനെ നിയമിച്ച് ഖത്തർ. പോർചുഗീസ് ദേശീയ ടീം സഹപരിശീലക പദവി ഉൾപ്പെടെ കോച്ചിങ് കുപ്പായത്തിൽ നീണ്ട പരിചയമുള്ള ഇലിഡിയോ വാലെയാണ് യൂത്ത് ടീമിന്റെ പുതിയ കോച്ച്. അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിലായി ഖത്തർ വേദിയാവുന്ന അണ്ടർ 23 ഏഷ്യൻ കപ്പിലും ആതിഥേയ ടീമിനെ ഒരുക്കുന്നത് ഇലിഡിയോ വാലെയാവും. പാരിസ് ഒളിമ്പിക്സ് യോഗ്യതാ റൗണ്ട് എന്ന നിലയിലും ഏറെ പ്രധാന്യമുള്ള ചാമ്പ്യൻഷിപ്പ് കൂടിയാണ് അണ്ടർ 23 ഏഷ്യൻ കപ്പ്. നേരത്തെ പരിശീലകനായിരുന്ന ബ്രൂണോ മിഗ്വേൽ അൽ സദ്ദിന്റെ ചുമതലയേറ്റതോടെയാണ് ദേശീയ യൂത്ത് ടീം പുതിയ പരിശീലകനെ തേടിയത്.
സെപ്റ്റംബർ ആറ് മുതൽ 12 വരെ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ദക്ഷിണ കൊറിയ, മ്യാൻമാർ, കിർഗിസ്താൻ ടീമുകൾക്കൊപ്പമാണ് ഖത്തർ. തൊട്ടുപിന്നാലെ ഏഷ്യൻ ഗെയിംസും തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.