ദോഹ: കോവിഡ്കാല പ്രതിസന്ധിയിൽ സാമ്പത്തിക പരാധീനതകൾ മൂലം ദുരിതമനുഭവിച്ചിരുന്ന വൃദ്ധരും രോഗികളും കുട്ടികളും ഗർഭിണികളും അടങ്ങുന്ന 180 ഓളം പേർക്ക്, സൗജന്യമായി നാടണയാൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വഴിയൊരുക്കി. ഇൻകാസ് ഒരുക്കിയ സൗജന്യ ചാർട്ടേഡ് വിമാനം ഇന്നലെയാണ് കോഴിക്കോട്ടേക്ക് പറന്നത്.മൂവായിരത്തിൽ പരം രജിസ്ട്രേഷനുകൾ ലഭിച്ചതിൽ നിന്ന് സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ച് അർഹരായവരെയാണ് തിരഞ്ഞെടുത്തതെന്ന് പ്രസിഡൻറ് സമീർ ഏറാമല പറഞ്ഞു. യാത്രക്കാർക്ക്, പി. പി. ഇ കിറ്റ് ഉൾെപ്പടെ അവശ്യ വസ്തുക്കളും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.