ദോഹ: 36 വർഷം ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിറഞ്ഞ സജീവ സാന്നിധ്യമായിരുന്ന സലാം ചിക്കോന്നിന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി. ഇസ്ലാഹി സെന്ററിന്റെ മേൽനോട്ടത്തിൽ നടക്കാറുള്ള മലയാളി സമ്മേളനം, വെളിച്ചം സംഗമം തുടങ്ങിയ പരിപാടികളിൽ അദ്ദേഹത്തിന്റെ നേതൃപാടവം വിലപ്പെട്ടതായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഇസ്ലാഹി സെന്ററിന്റെ കഴിഞ്ഞ പ്രവർത്തന വർഷത്തിലെ സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി കൺവീനർ എന്ന നിലക്കും 10 വർഷമായി നന്മ ചീക്കോന്ന് എന്ന ജീവകാരുണ്യ സംഘടനയുടെ പ്രസിഡന്റ് എന്ന നിലക്കും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. പ്രസിഡന്റ് സുബൈർ വക്റ, ജി.പി. കുഞ്ഞാലിക്കുട്ടി, അക്ബർ ഖാസിം, യു. ഹുസൈൻ മുഹമ്മദ്, ടി.പി. കുഞ്ഞുമുഹമ്മദ്, മഹ്റൂഫ് മാട്ടൂൽ, അബ്ദുല്ലത്തീഫ്, ഇല്യാസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി പി.കെ. ഷമീർ സ്വാഗതം പറഞ്ഞു. മുന്ദിർ നന്ദിയും പറഞ്ഞു. ഫൈസൽ നന്തി, ബിലാൽ എന്നിവർ ഉദ്ബോധനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.