മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം സെപ്റ്റംബർ 15 വരെ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റഷീദ് സായെദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ സിദ്ദീഖിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സ്ട്രീറ്റ് ക്വിസ്, സ്വാതന്ത്ര്യദിന സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യൽ, കുടുംബസംഗമങ്ങൾ, ലേബർ ക്യാമ്പ് സന്ദർശനം, രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, സ്പോർട്സ് മീറ്റ്, സാംസ്കാരിക സംഗമങ്ങൾ, ബീറ്റ് ദി ഹീറ്റ്, ആശുപത്രി സന്ദർശനം, ചരിത്രത്തെ ഉൾപ്പെടുത്തിയുള്ള കവിതരചന മത്സരം, ഫാൻസി ഡ്രസ് മത്സരങ്ങൾ തുടങ്ങിയവ കാമ്പയിനിന്റെ ഭാഗമായി നടത്തുന്നുണ്ട്.
സെപ്റ്റംബർ 15ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വർണാഭമായ സ്റ്റേജ് പ്രോഗ്രാമുകൾ അരങ്ങേറും. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ മഹദ് വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം അവാർഡ് ദാനവുമുണ്ടാകും.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രസിഡന്റ് സൈഫ് അഴിക്കോട്, കർണാടക പ്രസിഡന്റ് ഇർഫാൻ, തമിഴ്നാട് പ്രസിഡന്റ് മുഹമ്മദ് നവാസ്, യൂസുഫ് അലി എന്നിവർ പങ്കെടുത്തു.
പ്രോഗ്രാം ചെയർമാൻ ജവാദ് പാഷ സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.