ദോഹ: ഫിഫ ഇന്റർകോണ്ടിനെൻറൽ കപ്പ് കലാശപ്പോരിൽ റയൽ മഡ്രിഡിൻെറ എതിരാളി മെക്സികൻ ചാമ്പ്യന്മാരായ പചൂക. 974 സ്റ്റേഡിയത്തിൽ ഫുൾടൈമും എക്സ്ട്രാടൈമും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് ആവേശം ഇരമ്പിയാർത്ത മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മായ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയെ ടൈബ്രേക്കറിൽ കീഴടക്കിയായിരുന്നു പചൂകയുടെ മിന്നും വിജയം (6-5). ഗാലറിയെ ചെങ്കടലാക്കിമാറ്റി എതിർടീം ആരാധക ആരവങ്ങളെയും കളത്തിൽ ഇഞ്ചോടിഞ്ച് പോരടിച്ച അൽ അഹ്ലിയെയും തോൽപിച്ചായിരുന്നു മെക്സികൻ ഗാഥ ഫൈനലിലേക്ക് മുന്നേറിയത്.
ഫുൾടൈമിലും എക്സട്രാടൈമിലും മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ശേഷം, പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയപ്പോഴും സമനിലയായിരുന്നു (3-3) വിധി. പചൂകയുടെ ആദ്യ രണ്ട് കിക്കുകൾ പാഴാവുകയും അൽഅഹ്ലിയുടെ കിക്കുകൾ ലക്ഷ്യത്തിലെത്തുകയും ചെയ്തപ്പോൾ മുൻതൂക്കം ഈജിപ്ഷ്യൻ സംഘത്തിനായിരുന്നു. എന്നാൽ, പിന്നീട് ലക്ഷ്യം പിഴക്കാതെ സ്കോർ ചെയ്ത പചൂക തിരികെയെത്തി. അൽ അഹ്ലിക്ക് അവസാന കിക്കുകൾ പാഴാവുകയും ചെയ്തു. ഇതോടെയാണ് വിധിയെഴുത്ത് സഡൻ ഡെത്തിലേക്ക് നീങ്ങിയത്.
ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് റയൽ മഡ്രിഡും പചൂകയും തമ്മിലെ കിരീടപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.