ദോഹ: ഖത്തറിന്റെ പ്രധാന പൊതുഗതാഗത സംവിധാനമായ ദോഹ മെട്രോയുടെ സൗകര്യങ്ങൾ വിലയിരുത്തി മന്ത്രിതല സംഘത്തിന്റെ മെട്രോ ടൂർ.
പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി എന്നിവരുടെ നേതൃത്വത്തിലുള്ള ദോഹ മെട്രോയിൽ സഞ്ചരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
മെട്രോ സ്റ്റേഷൻ, കൺട്രോൾ സെന്റർ, ട്രെയിൻ അറ്റകുറ്റപ്പണി ഡിപ്പോ ഉൾപ്പെടെ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ മന്ത്രിമാർക്കായി വിശദീകരിച്ചു നൽകി. സാങ്കേതിക വശങ്ങളും നെറ്റ്വർക്ക് മോണിറ്ററിങ് സംവിധാനങ്ങളും സംബന്ധിച്ച് ഖത്തർ റെയിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.