ദോഹ: മഴയെ കാത്തിരിക്കുന്ന ഖത്തറിലെ കൗതുകവും അതിശയവുമായി ഒരു പിങ്ക് തടാകം. ഖത്തറിെൻറ വടക്കുഭാഗത്തെ മരുഭൂമിയിൽനിന്നുള്ള ചിത്രങ്ങളും വിഡിയോകളുമായാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. പിങ്ക് നിറത്തിൽ കെട്ടിനിൽക്കുന്ന വെള്ളത്തിെൻറ ദൃശ്യം പ്രചരിച്ചതോടെ അധികൃതരും രംഗത്തെത്തി. സ്ഥലം സന്ദർശിച്ച പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധ സംഘം കൂടുതൽ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുൽ ഫയാദ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ പങ്കുവെച്ചത്.
വെള്ളത്തിെൻറ നിറമാണോ അതോ മറ്റേതെങ്കിലും ബാക്ടീരിയകളുടെ സാന്നിധ്യമാണോ എന്ന് വ്യക്തമല്ല. അതേസമയം, മഴകുറവായതിനാൽ വെള്ളത്തിൽ ഉപ്പിെൻറ അംശം കൂടുന്നതുകൊണ്ട് ബാക്ടീരികളുടെയും ആൽഗകളുടെയും കൂടിയ സാന്നിധ്യമാവാം ഇൗ നിറം പകരാൻ കാരണമെന്ന് ചില പരിസ്ഥിതി വിദഗ്ധർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.