ദോഹ: ശൈഖ് സഈദ് ആൽ ഥാനിക്ക് ആദരമർപ്പിച്ച് ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ പ്രത്യേക പ്രദർശനം തുടങ്ങി. 'എ ഫാൽക്കൺ ഐ: ട്രിബ്യൂട്ട് ടു ശൈഖ് സഈദ് ആൽ ഥാനി' എന്ന തലക്കെട്ടിലാണ് പ്രദർശനം. 1997 മുതൽ 2005 വരെ ഖത്തറിലെ സാംസ്കാരിക, കലാ, പൈതൃക ദേശീയ സമിതി മേധാവിയായിരുന്നു ശൈഖ് സഈദ് ആൽ ഥാനി. ഖത്തർ മ്യൂസിയംസിെൻറ ലോകോത്തര ശേഖരങ്ങൾക്ക് അടിത്തറ പാകിയതിൽ പ്രധാന പങ്കാളിയുമാണ് അദ്ദേഹം.
ചരിത്രാതീത കാലത്തെ ഫോസിലുകളിൽ നിന്നുള്ള കലാ സൃഷ്ടികളും ഈജിപ്്ഷ്യൻ പൗരാണികാവശിഷ്ടങ്ങൾ മുതൽ ഓറിയൻറലിസ്റ്റ് പെയിൻറിങ്ങുകൾ വരെയുള്ളതും, ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ മാസ്റ്റർപീസ് ചിത്രങ്ങളുമടക്കം 300 കലാ സൃഷ്ടികളാണ് പുതിയ പ്രദർശനത്തിലുൾപ്പെടുന്നത്.ശൈഖ് സഈദിെൻറ കലയോടുള്ള അഭിനിവേഷത്തിനും പ്രണയത്തിനും അതിരുകളില്ലായിരുന്നു. ഖത്തറിെൻറ സാംസ്കാരിക, വിദ്യാഭ്യാസ േസ്രാതസ്സുകൾ വികസിപ്പിക്കുന്നതിലും വളർത്തുന്നതിലും പ്രതിജ്ഞാബദ്ധതയുള്ളയാളായിരുന്നു അദ്ദേഹമെന്നും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽ ഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.