ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ വെ​യി​ലി​നും കാ​റ്റി​നു​മൊ​ടു​വി​ൽ ഖ​ത്ത​റി​ന്‍റെ ആ​കാ​ശം ചൊ​വ്വാ​ഴ്ച മൂ​ടി​ക്കെ​ട്ടി. രാ​വി​ലെ മു​ത​ൽ സൂ​ര്യ​നെ മ​റ​ച്ച്​ കാ​ർ​മേ​ഘ​ങ്ങ​ൾ മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും നേ​രി​യ തോ​തി​ൽ മ​ഴ​യും പെ​യ്തു. ചൊ​വ്വാ​ഴ്ച സാ​യാ​ഹ്​​ന​ത്തി​ൽ ദോ​ഹ​യി​ൽ നി​ന്നു​ള്ള ദൃ​ശ്യം

ഖത്തറിൽ മഴയെത്തി

ദോഹ: ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച നേരിയ തോതിൽ മഴപെയ്തു. അൽഖോർ, അൽ വക്റ മേഖലകളിൽ രാവിലെയും ദോഹയിലെ ചിലഭാഗങ്ങളിൽ ഉച്ചകഴിഞ്ഞുമാണ് ചാറ്റൽ മഴ പെയ്തത്. മഴദൃശ്യങ്ങൾ വിഡിയോ സഹിതം കാലാവസ്ഥാവിഭാഗം ട്വിറ്ററിൽ പങ്കുവെച്ചു. വരുംദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത നേരത്തെതന്നെ കാലാവസ്ഥാവിഭാഗം അറിയിച്ചിരുന്നു. ചില മേഖലകളിൽ ഇടിമിന്നൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ മൂടിയ അന്തരീക്ഷമായിരുന്നു പലയിടത്തും. കഴിഞ്ഞ ദിവസങ്ങളിൽ പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു. 

Tags:    
News Summary - It rained in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.